നാഗചൈതന്യയുടെ ഷർട്ട് ധരിച്ച് സിനിമ കാണാനെത്തി ശോഭിത? തെളിവായി ചിത്രം, 'കപ്പിൾ ഗോൾ' എന്ന് ആരാധകർ

തെലുങ്കിലെ റൊമാന്റിക് താരദമ്പതിമാരാണ് നാഗചൈതന്യയും ശോഭിതാ ധുലിപാലയും. ഇരുവരുടേയും പ്രണയം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അക്കൂട്ടത്തിൽ പുതിയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ശോഭിതയുടെ പുതിയ ചിത്രമായ ചീകാട്ടിലോയുടെ പ്രീമിയർ ചൊവ്വാഴ്ചയാണ് ഹൈദരാബാദിൽ നടന്നത്. ചിത്രം കാണാനായി ശോഭിതയും നാഗചൈതന്യയുമെത്തിയിരുന്നു.
സ്‌ക്രീനിങ്ങിനെത്തിയ നാഗചൈതന്യയുടേയും ശോഭിതയുടേയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഡെനിം ഷർട്ടും ജീൻസുമായിരുന്നു ശോഭിതയുടെ വേഷം. ശോഭിതയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഒരുകാര്യം ആരാധകർ ശ്രദ്ധിച്ചത്. ശോഭിതയുടെ ഡെനിം ഷർട്ട് കണ്ട് നല്ല പരിചയമുണ്ടല്ലോ എന്ന് പലരും കമന്റിട്ടു. വൈകാതെ തന്നെ ആ ഷർട്ട് ഏതാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി.
ശോഭിത ധരിച്ചതിന് സമാനമായ ഷർട്ട് ധരിച്ച് നേരത്തേ നാഗചൈതന്യ ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ആരാധകർ കുത്തിപ്പൊക്കി. ഇതോടെ നാഗചൈതന്യയുടെ ഷർട്ടാണ് പുതിയ ചിത്രത്തിന്റെ പ്രീമിയറിന് പോകാനായി ശോഭിത ധരിച്ചതെന്ന നിഗമനത്തിലെത്തി സോഷ്യൽ മീഡിയ. രണ്ട് ചിത്രങ്ങളും ചേർത്തുവെച്ച് 'കപ്പിൾ ഗോൾസ്' എന്ന ക്യാപ്ഷനോടെ നിരവധി പേരാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണുതട്ടാതെ നോക്കണേ എന്ന് ഇരുവരുടേയും ആരാധകനായ ഒരാൾ കമന്റ് ചെയ്തു.
ചീകാട്ടിലോ
സുരേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നാഗചൈതന്യയുടെ അമ്മാവനായ സുരേഷ് നിർമിച്ച ഈ ത്രില്ലർ ചിത്രം ശരൺ കോപിഷെട്ടിയാണ് സംവിധാനം ചെയ്തത്. ആമസോൺ പ്രൈം വീഡിയോയിലൂടെ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ശോഭിതാ ധുലിപാലയ്‌ക്കൊപ്പം വിശ്വദേവ് രചകൊണ്ട, ചൈതന്യ വിശാലക്ഷ്മി, ഇഷ ചൗള, ജാൻസി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. കുറ്റകൃത്യങ്ങളെ കുറിച്ച് പോഡ്കാസ്റ്റ് ചെയ്യുന്ന യുവതിയെ സീരിയൽ കില്ലർ ലക്ഷ്യമിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Content Highlights: Fans are buzzing over Sobhita Dhulipala appearing to wear Naga Chaitanya's denim shirt at the premiere of her new thriller, Cheekatilo. Social media users shared side-by-side photos of the couple, calling it 'couple goals.' Directed by Sharan Koppisetty, Cheekatilo will release on Amazon Prime this Friday.