അർധരാത്രിയിൽ മുംബൈയിലെത്തി സർപ്രൈസ് ഒരുക്കി; മകളുടെ പിറന്നാൾ ആഘോഷിച്ച് നടി ഷീലു എബ്രഹാം

മകൾ ചെൽസിയുടെ പിറന്നാളിന് സർപ്രൈസൊരുക്കി നടിയും നിർമാതാവുമായ ഷീലു എബ്രഹാം. മുംബെയിലെത്തി മകൾക്ക് പിറന്നാൾ പാർട്ടി ഒരുക്കിയതിന്റെ ചിത്രങ്ങളും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
മുംബൈയിൽ അർധരാത്രി എത്തിയെന്നും കൂട്ടുകാരെ വിളിച്ച് ഒരുക്കിയ സർപ്രൈസ് മകളെ അദ്ഭുതപ്പെടുത്തിയെന്നും ഷീലു കുറിച്ചു. 'അവളുടെ പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും കണ്ടപ്പോൾ എന്റെ ഹൃദയം നിറഞ്ഞു. നീ എന്റെ മകൾ മാത്രമല്ല, ഹൃദയത്തിന്റെ ഒരു ഭാഗം കൂടിയാണ്. ജന്മദിനാശംസകൾ'-ഷീലു കുറിച്ചു.
സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ചെൽസിക്ക് ആശംസ നേർന്നു. എബ്രഹാമിനും ഷീലു എബ്രഹാമിനും ചെൽസിയെ കൂടാതെ നെയ്ൽ എന്നൊരു മകൻ കൂടിയുണ്ട്.
Content Highlights: sheelu abraham daughters birthday celebration