യുവരാജ് സിങ്ങിനൊപ്പം വേദി പങ്കിട്ട് നവ്യ നായർ; ‘ഒരു തലമുറയുടെ പ്രചോദനം’ എന്ന് താരം

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്ങും മലയാളികളുടെ പ്രിയനടി നവ്യ നായരും തൃശ്ശൂരിൽ ഒന്നിച്ചെത്തിയത് ആരാധകർക്ക് ആവേശമായി. ധനലക്ഷ്മി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് സന്ദർശിക്കാനെത്തിയപ്പോഴാണ് നവ്യ നായരും ചടങ്ങിൽ അതിഥിയായി പങ്കുചേർന്നത്.
യുവരാജിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
‘ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ച വ്യക്തിത്വത്തോടൊപ്പം വേദി പങ്കിടുന്നു’ -എന്ന് നവ്യ നായർ തന്റെ പോസ്റ്റിൽ കുറിച്ചു. നവ്യ നായർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിൽ യുവരാജ് സിങ് ഒപ്പിട്ട ക്രിക്കറ്റ് ബാറ്റിന്റെ ചിത്രവും കാണാം.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്ങും മലയാളികളുടെ പ്രിയനടി നവ്യ നായരും തൃശ്ശൂരിൽ ഒന്നിച്ചെത്തിയത് ആരാധകർക്കും ആവേശമായി.