പുരുഷന്‍മാരുടെ ഉള്‍വസ്ത്രംകൊണ്ട് ബാഗുണ്ടാക്കി യുവതി, പച്ചക്കറി വാങ്ങാനെത്തി; ധൈര്യം സമ്മതിക്കണമെന്ന് സോഷ്യല്‍ മീഡിയ

വൈറല്‍ വീഡിയോയില്‍നിന്ന്‌ | Photo: instagram
വൈറല്‍ വീഡിയോയില്‍നിന്ന്‌ | Photo: instagram

പഴയ സാധനങ്ങള്‍ പുനരുപയോഗിക്കുന്ന ഒട്ടേറെപ്പേരുണ്ട്. കുപ്പികളില്‍ പെയ്ന്റ് അടിച്ചും പഴയ വസ്ത്രങ്ങള്‍ തറ തുടയ്ക്കാനെടുത്തുമെല്ലും അത് വീണ്ടും നമ്മള്‍ ഉപയോഗിക്കും. അത്തരത്തില്‍ ഒരു സ്ത്രീയുടെ കണ്ടുപിടുത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പുരുഷന്‍മാരുടെ ഉപയോഗശൂന്യമായ ഉള്‍വസ്ത്രം കൊണ്ട് സ്ലിങ്ബാഗുണ്ടാക്കുകയാണ് ഈ സ്ത്രീ ചെയ്തത്.

അതു മാത്രമല്ല, പച്ചക്കറി വാങ്ങാന്‍ ഈ ബാഗുമായി അവര്‍ മാര്‍ക്കറ്റിലെത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. ആളുകള്‍ തന്നെ ശ്രദ്ധിക്കുന്നതൊന്നും അവര്‍ കാര്യമാക്കുന്നില്ല. പഴയ ഉള്‍വസ്ത്രത്തിന്റെ വശങ്ങള്‍ സീല്‍ ചെയ്ത് ഇരുവശത്തും സ്ട്രാപ്പ് പിടിപ്പിച്ചാണ് അവര്‍ ബാഗുണ്ടാക്കിയിരിക്കുന്നത്.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. യുവതിയെ അഭിനന്ദിച്ചുള്ളതാണ് മിക്ക കമന്റുകളും. അവരുടെ സര്‍ഗാത്മകയെ അംഗീകരിക്കണമെന്നും പുനരുപയോഗത്തിന് ഇത് മാതൃകയാണെന്നും ചിലര്‍ കുറിച്ചു. അവരെപ്പോലെ ധൈര്യശാലിയായിരിക്കണം എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mr meme (@mr_meme_here_)

Content Highlights: woman turns mens underwear into bag