ഓൺലൈൻ ഷോപ്പിങ്ങിനായി 66-കാരി ചെലവിട്ടത് 2 കോടി രൂപയിലേറെ; സാധനങ്ങൾ സൂക്ഷിക്കാന്‍ മാത്രമായി ഫ്ളാറ്റും

ഓണ്‍ലൈന്‍ ഷോപ്പിങ് വ്യാപകമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. വലിയ ഓഫറുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ആളുകളെ കൂടുതലായി ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് പ്രേരിപ്പിക്കുന്നത്. പക്ഷേ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനാണെങ്കിലും പൊതുവേ ഒരു പരിധി നിശ്ചയിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ ഈ 66-കാരി ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ചെലവഴിച്ച തുക കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
Also Read: 'നാട്ടിൽ ഒരുപാടുപേര്‍ പട്ടിണി കിടക്കുന്നു'; 11ലക്ഷം രൂപയുടെ ചെരിപ്പ് വാങ്ങിയ യുവതിക്ക് സൈബർ ആക്രമണം
ചൈനീസ് സ്വദേശിനിയാണ് ഇത്രവലിയ തുകയുടെ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഷാങ്ഹായിലെ ജിയാദിങ് ജില്ലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വാങ് എന്ന സ്ത്രീയാണ് 20 ലക്ഷം യുവാന്‍ (ഏകദേശം 2.4 കോടി രൂപ) ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായി ചെലവാക്കിയത്. ഇതിനുപുറമെ ഇങ്ങനെ വാങ്ങുന്ന സാധനങ്ങള്‍ സൂക്ഷിക്കാന്‍ മാത്രമായി വാങ് ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കുകയും ചെയ്തു.
Don't Miss: 'എനിക്കും ഭാര്യയ്ക്കും കിട്ടുന്നത് 60 ലക്ഷം രൂപ'; ഇന്ത്യയിൽ എങ്ങനെ ജീവിക്കുമെന്ന ചോദ്യവുമായി യുവാവ്
വര്‍ഷങ്ങളോളം വാങ്ങിയ ആയിരക്കണക്കിന് പാക്കറ്റുകളാണ് ഫ്‌ളാറ്റില്‍ സൂക്ഷിച്ചിരിക്കുന്നത്. നടക്കാനും കിടക്കാനുമുള്ള അല്‍പ്പസ്ഥലമൊഴികെ ഫ്‌ളാറ്റിലെ ബാക്കി മുഴുവനിടങ്ങളിലും പാക്കറ്റുകള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. വാങ്ങിന്റെ ഫ്‌ളാറ്റിനെതിരെ ഇതിനകം പരാതികളും ഉയര്‍ന്നിട്ടുണ്ട്. അയല്‍വാസികളാണ് പരാതി പറഞ്ഞിരിക്കുന്നത്. ഫ്‌ളാറ്റില്‍ നിറയെ പാറ്റകളും ഈച്ചകളുമാണെന്നും കടുത്ത ദുര്‍ഗന്ധമാണെന്നുമാണ് ഉയര്‍ന്ന പരാതി.
Also Read: മാസം രണ്ടരലക്ഷം വരുമാനം, മൂന്ന് മണിക്കൂർ മാത്രം ജോലി; ഗൂഗിളിൽ നിന്ന് പുറത്താക്കപ്പെട്ട യുവാവിന്റെ കഥ
സാധനങ്ങളില്‍ പലതും താന്‍ തുറന്നുനോക്കിയിട്ട് പോലുമില്ലെന്ന് വാങ് പറയുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ് താന്‍ വളരെയധികം ആസ്വദിക്കുന്ന ഒന്നാണ്. സിറ്റിയിലെ ഫ്‌ളാറ്റ് വിറ്റാണ് ജിയാദിങ്ങിലെ ഗ്രാമപ്രദേശത്തേക്ക് മാറിയതെന്നും വാങ് പറയുന്നു. ആളുകള്‍ പണം കടം ചോദിക്കാതിരിക്കാനാണ് വാങ് ഇങ്ങനെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തന്റെ വീട്ടില്‍ ഇത്രയധികം സാധനങ്ങള്‍ കാണുമ്പോള്‍ ആളുകള്‍ക്ക് കടം ചോദിക്കാന്‍ തോന്നില്ലെന്നാണ് വാങ്ങിന്റെ വാദം.
Don't Miss: 'ബെംഗളൂരു ജീവിതം, ചെലവുകഴിഞ്ഞ് മാസം ഒരുലക്ഷം മിച്ചം'; സാമ്പത്തിക രഹസ്യം വെളിപ്പെടുത്തി 23-കാരി
Content Highlights: Chinese Woman Spends Rs 2.4 Crore On Online Shopping