ഒളിമ്പിക്സ് സമാപനവേദിയില്‍ ടോം ക്രൂസിനെ ബലമായി ചുംബിച്ച് ആരാധിക; വിഷയത്തില്‍ പൊടിപൊടിച്ച് ചര്‍ച്ച

ടോം ക്രൂസിനെ യുവതി ചുംബിക്കുന്ന രംഗം | Screengrab : X Video,   ടോം ക്രൂസ്  എക്സില്‍ പങ്കുവെച്ച ചിത്രം
ടോം ക്രൂസിനെ യുവതി ചുംബിക്കുന്ന രംഗം | Screengrab : X Video, ടോം ക്രൂസ് എക്സില്‍ പങ്കുവെച്ച ചിത്രം

പാരീസ് ഒളിമ്പിക്‌സിന്റ സമാപനച്ചടങ്ങിനിടെ ഹോളിവുഡ് താരം ടോം ക്രൂസിനെ ബലമായി ചുംബിച്ച് ആരാധിക. ടോം ക്രൂസിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ കൂടിയതിനിടെയാണ് ഒരു യുവതി താരത്തെ പിടിച്ചുവലിച്ച് കവിളില്‍ ചുംബിച്ചത്. ചുംബിക്കുന്ന ദൃശ്യം യുവതി ഫോണില്‍ പകര്‍ത്തുകയും ചെയ്തു. എഴുപതിനായിരത്തിലധികം കാണികള്‍ ആ സമയത്ത് സ്റ്റേഡിയത്തിലുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്. 

സംഭവം സാമൂഹികമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരു വനിതാതാരത്തിനാണ് സമാനഅനുഭവം ഉണ്ടായതെങ്കില്‍ എന്താകും അവസ്ഥ എന്നാണ് നിരവധി ആരാധകരുടെ പ്രതികരണം. യുവതി അനുവാദം ചോദിച്ചിരുന്നോവെന്നും ചോദിച്ചവരുണ്ട്.  

എന്നാല്‍ സംഭവത്തെക്കുറിച്ച് ചര്‍ച്ച പൊടിപൊടിക്കുന്നതിനിടെ നന്ദി പാരീസ്, ഇനി ലോസ് ആഞ്ജലിസിലേക്ക് എന്ന കുറിപ്പോടെ സ്‌റ്റേഡിയത്തില്‍ നിന്നുള്ള ഫോട്ടോ ടോം ക്രൂസ് പങ്കുവെച്ചു. 
 

Content Highlights: Woman forcefully kisses Tom Cruise sparks debate