ഇന്ത്യയുടെ 'കൂൾ ഗേൾ'; ആരാണ് ലോകമാകെ സോഷ്യൽ മീഡിയയിൽ വൈറലായ ദിയാ ജൗകാനി?

#Lifestyle Desk
ദിയയുടെ വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram reel screen grabs
ദിയയുടെ വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram reel screen grabs

ഇന്ത്യയിൽ നിന്നുള്ള ഒരു യുവതിയാണ് ഇപ്പോൾ ലോകമാകെ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. 'കൂൾ ഗേൾ ഫ്രം ഇന്ത്യ' എന്ന ക്യാപ്ഷനോടെ നിരവധി റീലുകളാണ് ഇൻസ്റ്റഗ്രാമിൽ പാറിപ്പറക്കുന്നത്. ഈ യുവതി ചായകുടിക്കുന്നത്, തിരക്കേറിയ തെരുവിലൂടെ നടക്കുന്നത് തുടങ്ങി സാധാരണ റീലുകൾക്കൊപ്പം കുതിരപ്പുറത്തും ജെസിബിയുടെ കൈയിലും സഞ്ചരിക്കുന്നതുമെല്ലാമായ പലതരം റീലുകളാണ് ഈ പെൺകുട്ടിയുടേതായി വന്നത്. ഇങ്ങനെ 'കൂളായി' റീലുകളിലെത്തിയ പെൺകുട്ടി ആരാണ് എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.

ദിയാ ജൗകാനി എന്നാണ് ഈ യുവതിയുടെ പേര്. ദിയ പോസ്റ്റ് ചെയ്യുന്ന ഓരോ റീലുകളും ദശലക്ഷക്കണക്കിന് പേരാണ് കാണുന്നത്. എന്നാൽ ഫെബ്രുവരി 10-ന് പോസ്റ്റ് ചെയ്ത വീഡിയോയാണ് ദിയയെ ആഗോളതലത്തിൽ പ്രശസ്തയാക്കിയത്. ചായക്കടയിൽ നിന്ന് ചായകുടിച്ചുകൊണ്ട് പുറത്തേക്ക് വരുന്ന ദിയയെയാണ് വീഡിയോയിൽ കാണുന്നത്. പൊടുന്നനെ ദിയ ജെസിബിയുടെ കൈയിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നതും റീലിൽ കാണാം. യാത്രയ്ക്കിടെ ജെസിബി കൈ പൊക്കുന്നതും താഴ്ത്തുന്നതുമെല്ലാം കാണുന്നവരെ തെല്ലൊന്ന് അമ്പരപ്പിക്കും.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 🪔 (@diyajoukani)

തുടർന്ന് ജെസിബിയിൽ നിന്നിറങ്ങി 'കൂളായി' നടക്കുന്ന ദിയ അടുത്തതായി കരിക്ക് കുടിച്ചുകൊണ്ട് സ്‌കേറ്റിങ് ബോർഡിലേറി റോഡിലൂടെ പോകുന്നതാണ് കാണാൻ കഴിയുക. സ്‌കേറ്റിങ് ബോർഡ് റോഡിലുപേക്ഷിച്ച് ദിയ നേരെ കുതിരപ്പുറത്തേക്ക് യാത്ര മാറ്റും. കുതിരപ്പുറത്തിരുന്ന് കുടിക്കാനായി മറ്റൊരു കരിക്ക് ഒരാൾ കൊടുക്കുന്നതകും വീഡിയോയിൽ കാണാം. പിന്നീട് റോഡിലൂടെ നടക്കുന്നതും സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടക്കുന്നതും കാണിച്ചുകൊണ്ടാണ് റീൽ അവസാനിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 🪔 (@diyajoukani)

അപ്രവചനീയം എന്നാണ് ദിയയുടെ വീഡിയോകളെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. ഈ സാഹസങ്ങളെല്ലാം ദിയ ചെയ്യുന്നത് നിസ്സംഗമായ മുഖഭാവത്തോടെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതെല്ലാമാണ് ഇന്ത്യയിൽ നിന്നുള്ള കൂൾ ഗേൾ വൈറലാകാൻ കാരണം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 🪔 (@diyajoukani)

പലരും കരുതുന്നത് പോലെ സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറല്ല ദിയ. മറിച്ച് മുംബൈയിൽ ഫാഷൻ ഡിസൈനറാണ്. റീലുകളിൽ ധരിക്കുന്ന വസ്ത്രങ്ങളിൽ ഭൂരിഭാഗവും ദിയ സ്വന്തമായി ഡിസൈൻ ചെയ്തവയാണ്. കിറുക്കൻ റീലുകളിലൂടെ താൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളുടെ പ്രചാരണമാണ് ദിയ ലക്ഷ്യമിടുന്നത്. ദിയാസ് ദുനിയാ എന്ന വെബ്‌സൈറ്റിലൂടെയാണ് ദിയ താൻ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ വിൽക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 🪔 (@diyajoukani)

റീലുകൾ വൈറലായതോടെ ദിയ ചെയ്യുന്ന അതേ രീതിയിലുള്ള വീഡിയോകൾ മറ്റ് പലരും അനുകരിച്ചു. ലണ്ടൻ, മോസ്‌കോ, ബെയ്‌റൂട്ട് തുടങ്ങിയ വിവിധ നഗരങ്ങളിലെ തെരുവുകളിൽ നിന്ന് കണ്ടന്റ് ക്രിയേറ്റർമാർ കൂൾ ഗേൾ മാതൃകയിലുള്ള റീലുകൾ ചിത്രീകരിച്ചു. ബെംഗളൂരുവിലെ തെരുവിൽ നിന്നുള്ള ഒരു വിദേശിയുടെ റീലും ശ്രദ്ധേയമായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by adrian (@adrnschm)

Content Highlights: Diya Jaukany, a fashion designer from India, has gone viral globally as the "Cool Girl." Her unpredictable reels—featuring her riding a JCB, skating with coconuts, and horse riding with a stoic face—are being parodied from London to Moscow.