ഇരട്ടക്കുട്ടികള്‍ക്ക് പേരിട്ടു, ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍

കഴിഞ്ഞ മാസമാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായത്. ഇപ്പോള്‍ മക്കളുടെ പേരിടന്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍. വിനായക്, കാര്‍ത്തികേയ എന്നാണ് കുഞ്ഞുങ്ങള്‍ക്ക് പേര് നല്‍കിയത്.
'മാധവന്റെ അനിയന്‍മാര്‍ക്ക് പേരിട്ടു. കുഞ്ഞാവകള്‍ ഇനി മുതല് വിനായകും കാര്‍ത്തികേയയുമാണ്' -ചിത്രങ്ങള്‍ക്കൊപ്പം വിഷ്ണു കുറിച്ചു. ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രവും നടന്‍ പങ്കുവെച്ചു.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തത്. വിനയ് ഫോര്‍ട്ട്, ശിവദ, സുധി കോപ്പ, മണികണ്ഠന്‍ തുടങ്ങി നിരവധി പേര്‍ ആശംസയുമായെത്തി. 2020 ഫെബ്രുവരിയിലാണ് വിഷ്ണുവും ഐശ്വര്യയും വിവാഹിതരായത്.
Content Highlights: vishnu unnikrishnans twin babies naming ceremony