‘രശ്മികയുമായുള്ള കല്യാണത്തിന് എന്നെ വിളിക്കാതെന്താ?’; കുഞ്ഞാരാധികയ്ക്ക് മറുപടി നൽകി വിജയ് ദേവരകൊണ്ട

#Lifestyle Desk
വിജയ് ദേവരകൊണ്ടയുടേയും രശ്മികാ മന്ദാനയുടേയും വിവാഹം, വിവാഹത്തിന് ക്ഷണിച്ചില്ലെന്ന പരാതി പറയുന്ന കുഞ്ഞാരാധിക | Photos: instagram
വിജയ് ദേവരകൊണ്ടയുടേയും രശ്മികാ മന്ദാനയുടേയും വിവാഹം, വിവാഹത്തിന് ക്ഷണിച്ചില്ലെന്ന പരാതി പറയുന്ന കുഞ്ഞാരാധിക | Photos: instagram

ഫെബ്രുവരി 26-നാണ് തെന്നിന്ത്യൻ താരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിൽ വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്പുരിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇതിന് ശേഷം ഹൈദരാബാദിൽ ഗംഭീരമായ റിസപ്ഷനുമുണ്ടായിരുന്നു. ഇതിനിടെയാണ് പരിഭവവുമായി ഒരു കുഞ്ഞാരാധിക രംഗത്തെത്തിയത്.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കുഞ്ഞാരാധിക തന്റെ പരിഭവം പങ്കുവെച്ചത്. വിവാഹത്തിന് ക്ഷണിക്കാത്തതായിരുന്നു ഇതിന് കാരണം. 'ഞാൻ താങ്കളുടെ ആരാധികയല്ലേ?' എന്നായിരുന്നു കുഞ്ഞിപ്പെണ്ണിന്റെ ചോദ്യം. എന്നാൽ വീഡിയോയ്ക്ക് താഴെ വിജയ് ദേവരകൊണ്ട കമന്റിട്ടതോടെ കുഞ്ഞാരാധികയുടെ പരിഭവമെല്ലാം മാഞ്ഞുപോയി.

'പ്രിയപ്പെട്ട മകളേ, നിന്നെ ഞാൻ ഉച്ചഭക്ഷണത്തിനായി എന്റെ വീട്ടിലേക്ക് ക്ഷണിക്കും. നിനക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളും മധുരപലഹാരങ്ങളും ഏതെല്ലാമാണെന്ന് എന്നോട് പറയൂ. അതെല്ലാം ഞങ്ങൾ വീട്ടിൽ ഒരുക്കാം. എന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം.' -ഇതാണ് വിജയ് ദേവരകൊണ്ട കുഞ്ഞാരാധികയുടെ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചത്.

അതേസമയം രശ്മികാ മന്ദാന കുഞ്ഞാരാധികയുടെ വീഡിയോ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു. ഒപ്പം ഒരു പ്രത്യേക സമ്മാനം നൽകുമെന്നും രശ്മിക കുഞ്ഞാരാധികയ്ക്ക് ഉറപ്പുനൽകി.

Content Highlights: South Indian stars Vijay Deverakonda and Rashmika Mandanna, who recently married in Udaipur, responded beautifully to a viral video of a little fan complaining about not being invited. Vijay invited her for lunch, while Rashmika promised a special gift.