ഉർഫിയുടെ വൈറല്‍ ചിത്രശലഭഗൗൺ 3.6 കോടിക്ക് വിൽപനയ്ക്ക്, ഇഎംഐയില്‍ കിട്ടുമോയെന്ന് ആരാധകന്‍

Photo : Instagram
Photo : Instagram

വ്യത്യസ്തവും വിചിത്രവുമായ വസ്ത്രധാരണശൈലിയിലൂടെ ഫാന്‍സിനേയും ഫോളോവേഴ്‌സിനേയും ഇടയ്ക്കിടെ അമ്പരപ്പിക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫിയുടെ മിക്ക വസ്ത്രങ്ങളും അതിന്റെ ഡിസൈനിങ് സ്‌പെഷ്യാലിറ്റി കൊണ്ട് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നത് പതിവാണ്. ഉര്‍ഫിയുടെ ഏറ്റവും ചര്‍ച്ചയായ ഒന്നാണ് വലിയ ചിത്രശലഭങ്ങള്‍ തുന്നിച്ചേര്‍ത്ത കറുത്ത നിറത്തിലെ ഗൗണ്‍. താരം അതുധരിച്ച പ്രത്യക്ഷപ്പെട്ടപ്പോള്‍ ഫാഷന്‍ ലോകത്ത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാലിപ്പോള്‍ തികച്ചും അപ്രതീക്ഷിതമായ ട്വിസ്റ്റിലൂടെ തന്റെ ചിത്രശലഭവസ്ത്രം വില്‍പനയ്ക്ക് എന്നറിയിച്ചെത്തിയിരിക്കുകയാണ് ഉര്‍ഫി. വസ്ത്രത്തിന്റെ വിലയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 

'ഹൈ മൈ ലവ്‌ലീസ്, എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട എന്റെ ബട്ടര്‍ഫ്‌ളൈ ഡ്രസ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വില 3,66,90,000രൂപ മാത്രം ( മൂന്ന് കോടി 66 ലക്ഷത്തി തൊണ്ണൂറായിരം രൂപ). താല്‍പര്യമുള്ളവര്‍ മെസേജയക്കൂ', എന്നാണ് ശനിയാഴ്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഉര്‍ഫി കുറിച്ചിരിക്കുന്നത്. വസ്ത്രം ധരിച്ച സ്വന്തം ചിത്രവും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. 

ഓഫ് ഷോള്‍ഡര്‍ നെക്‌ലൈനാണ് ഗൗണിന്. 3ഡി ശലഭങ്ങളും ഇലകളും പൂക്കളും വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. ശലഭങ്ങള്‍ പൂക്കളില്‍നിന്ന് പറന്നിറങ്ങുന്ന പോലെയാണ് തോന്നിപ്പിക്കുന്നത്. വസ്ത്രത്തിനൊപ്പം മിനിമല്‍ ആക്‌സസറീസാണ് ഉര്‍ഫി തിരഞ്ഞെടുത്തിരിക്കുന്നത്. സ്‌മോക്കി ഐഷാഡോയും ബ്ലഷ്ഡ് ചീക്കും പിങ്ക് ലിപ്സ്റ്റിക്കുമാണ് മേക്കപ്പ്. ബണ്‍ ചെയ്ത ഹെയല്‍സ്റ്റൈലും ഉര്‍ഫിയ്ക്ക് എലെഗന്റ് ലുക്ക് നല്‍കുന്നു. 

ഉര്‍ഫിയുടെ പോസ്റ്റിന് രസകരമായ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ബോസ്, 50 രൂപ കുറച്ചു തരാമോ എന്നാണ് ഒരാളുടെ കമന്റ്. ഇഎംഐയില്‍ കിട്ടുമോയെന്നാണ് മറ്റൊരു രസികന്റെ ചോദ്യം. ഡ്രസ്സില്‍ കളര്‍ ഓപ്ഷന്‍ ഉണ്ടോയെന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്. എന്തായാലും ഉര്‍ഫിയുടെ ഈ പോസ്റ്റും വൈറലായിക്കഴിഞ്ഞു. 
 

Content Highlights: Urfi Javed`s stunning butterfly gown, previously a viral sensation, is now up for sale for a whoppin