വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് തൃഷ, പിറന്നാളാശംസകളും ഇല്ല; എന്തോ കുഴപ്പമുണ്ടെന്ന് ആരാധകർ

#Lifestyle Desk
തൃഷ, വിജയ് | Photos: AFP, PTI
തൃഷ, വിജയ് | Photos: AFP, PTI

മിഴ്‌നാട് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത വേദിയിൽ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധ നേടിയത് നടി തൃഷയായിരുന്നു. വിജയ് സത്യവാചകം ചൊല്ലുമ്പോൾ വികാരാധീനയാകുന്ന തൃഷയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. അത്ര വലിയ സൗഹൃദമാണ് വിജയ്ക്കും തൃഷയ്ക്കും ഇടയിലുണ്ടായിരുന്നത്. ഇപ്പോഴിതാ ഇരുവർക്കുമിടയിൽ എന്തോ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ.

Also Read: 'സ്‌നേഹം എല്ലായ്‌പ്പോഴും കരുത്തുറ്റതാണ്'; സത്യപ്രതിജ്ഞയിൽ പങ്കെടുത്തതിന് പിന്നാലെ പോസ്റ്റുമായി തൃഷ

വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതാണ് ഇതിന് പ്രധാന കാരണമായി സോഷ്യൽ മീഡിയയിൽ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ വിജയ്‌യുടെ 52-ാം ജന്മദിനത്തിൽ തൃഷ പിറന്നാളാശംസകൾ നേരാതെ പതിവ് തെറ്റിച്ചതും 'സംതിങ് ഇസ് ഫിഷി' എന്ന തോന്നലിന് ബലമേകി. കഴിഞ്ഞ മൂന്ന് വർഷവും തൃഷ വിജയ്ക്ക് പിറന്നാളാശംസ നേർന്ന് ചിത്രങ്ങൾ സഹിതം പോസ്റ്റുകളിട്ടിരുന്നു. കഴിഞ്ഞവർഷം തന്റെ വളർത്തുനായയെ വിജയ് താലോലിക്കുന്ന ചിത്രമാണ് തൃഷ പോസ്റ്റ് ചെയ്തത്.

Don’t Miss: 'എക്‌സ്ട്രാ സ്‌പെഷ്യൽ ഡ്യൂട്ടി'; വിജയ്‌ക്കൊപ്പം വിമാനത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് എയർഹോസ്റ്റസ്

വിജയ്‌യും ഭാര്യ സംഗീതാ സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭാ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ശക്തമായി ഇടപെട്ടുവെന്ന് അടുത്തിടെ വാർത്തകളുണ്ടായിരുന്നു. ഒരു നടിയുമായി വിജയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഗീത, വിജയ്‌ക്കെതിരെ വിവാഹമോചന കേസ് നൽകിയത്.

Content Highlights: Actress Trisha has unfollowed actor Vijay on Instagram and skipped wishing him on his 52nd birthday, breaking a three-year tradition. This has sparked massive speculation among fans, especially amid ongoing reports regarding Vijay's divorce case with Sangeetha Swarnalingam.