'ഇവളെന്റെ BFF, ഞങ്ങള്‍ക്കിടയിലെ പ്രായവ്യത്യാസം ഒരു പ്രശ്‌നമല്ല'; റാഷ തഡാനിയെ കുറിച്ച് തമന്ന

സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദം കെട്ടുകഥയാണെന്നും സ്ത്രീയാണ് ഒരു സ്ത്രീയുടെ ശത്രുവെന്നുമെല്ലാമുള്ള പൊതുബോധം അടുത്തകാലം മുതലാണ് മാറിത്തുടങ്ങിയത്. സ്ത്രീകള്‍ തമ്മിലുള്ള സൗഹദത്തെ പോലെ ശക്തമായ മറ്റൊന്നുമില്ലെന്ന് തെളിയിക്കുകയാണ് തമന്ന ഭാട്യയുടെ വാക്കുകള്‍. നടി രവീണ ടണ്ഠന്റെ മകള്‍ റാഷ തഡാനിയുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് വാചാലയാകുകയായിരുന്നു തമന്ന.
റാഷയാണ് തന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്ന് തമന്ന പറയുന്നു. തന്റെ ബിഎഫ്എഫുമായുള്ള (ബെസ്റ്റ് ഫ്രണ്ട് ഫോറെവര്‍) പ്രായവ്യത്യാസം ഇവിടെ വിഷയമല്ലെന്നും തമന്ന പറയുന്നു. തങ്ങളുടെ സൗഹൃദത്തിന്റെ ആഴം സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെ ലോകവുമായി പങ്കുവെക്കാറുണ്ട് തമന്ന.
പെര്‍മിറ്റ് റൂം എന്ന പോഡ്കാസ്റ്റിലാണ് റാഷ തഡാനിയും താനും ഉറ്റസുഹൃത്തുക്കളാണ് എന്ന് തമന്ന പറഞ്ഞത്. താന്‍ റാഷയുമായി കണ്ടുമുട്ടിയതെങ്ങനെയെന്നും തങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ന്നത് എങ്ങനെയെന്നുമെല്ലാം അവര്‍ പോഡ്കാസ്റ്റില്‍ വിശദീകരിച്ചു.
'ഒരു പാര്‍ട്ടിയില്‍ വെച്ചാണ് ഞാനും റാഷയും ആദ്യമായി കാണുന്നത്. അവിടെ ഞങ്ങള്‍ ഒന്നിച്ച് നൃത്തം ചെയ്തു. അതിന് ശേഷം ഞങ്ങള്‍ വലിയ അടുപ്പത്തിലായി. ഞങ്ങള്‍ക്കിടയില്‍ വലിയ പ്രായവ്യത്യാസമുണ്ട്. എന്നാല്‍ അത് ഇവിടെ വിഷയമേ അല്ല. ഞങ്ങള്‍ക്കിടയിലെ ബന്ധത്തിന്റെ ആഴമാണ് പ്രധാനം.' -തമന്ന ഭാട്യ പറഞ്ഞു.
Content Highlights: Tamannaah Bhatia On How BFF Rasha Thadani Danced Into Her Life: "Our Age Gap Doesn't Matter"