'അത് അവളുടെ ജോലിയുടെ ഭാഗം'; യൂഫോറിയയിലെ സിഡ്നി സ്വീനിയുടെ ബോൾഡ് രംഗങ്ങളെ കുറിച്ച് കാമുകൻ

#Lifestyle Desk
സിഡ്നി സ്വീനി, സ്‌കൂട്ടര്‍ ബ്രൗണ്‍ | Photos: instagram
സിഡ്നി സ്വീനി, സ്‌കൂട്ടര്‍ ബ്രൗണ്‍ | Photos: instagram

ട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെയും സീരീസുകളിലൂടെയും പ്രേക്ഷകമനസുകളിൽ ഇടംപിടിച്ച ഹോളിവുഡ് നടിയാണ് സിഡ്‌നി സ്വീനി. താരത്തിന്റെ ജനപ്രിയ സീരീസുകളിൽ ഒന്നാണ് യൂഫോറിയ. ഇതിനകം യൂഫോറിയയുടെ മൂന്ന് സീസണുകളാണ് പുറത്തുവന്നത്. മൂന്നാമത്തെ സീസൺ ഈ വർഷമാണ് റിലീസ് ചെയ്തത്. സിഡ്‌നിയുടെ ബോൾഡ് രംഗങ്ങളും യൂഫോറിയയിലുണ്ട്. ഇപ്പോഴിതാ, അത്തരം രംഗങ്ങളെ കുറിച്ച് സിഡ്‌നിയുടെ കാമുകനായ സ്‌കൂട്ടർ ബ്രൗണിന്റെ അഭിപ്രായം പുറത്തുവന്നിരിക്കുകയാണ്.

അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത് നടി എന്ന നിലയിൽ സിഡ്‌നി സ്വീനിയുടെ ജോലിയുടെ ഭാഗമാണ് എന്നാണ് സ്‌കൂട്ടർ ബ്രൗൺ പറയുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ പേജ് സിക്‌സ് റിപ്പോർട്ട് ചെയ്യുന്നു. യൂഫോറിയ അടക്കം ഏത് സീരീസ് അല്ലെങ്കിൽ സിനിമയിലും നഗ്നരംഗങ്ങളിൽ അഭിനയിക്കുന്നുവെങ്കിൽ അത് അവളുടെ ജോലിയുടെ ഭാഗമാണ് എന്ന് സ്‌കൂട്ടർ പറയുന്നു. തന്റെ ജോലി എത്രത്തോളം സമർപ്പണ മനോഭാവത്തോടെയാണ് സിഡ്‌നി ചെയ്യുന്നത് എന്നതിനെ സ്‌കൂട്ടർ ബ്രൗൺ ബഹുമാനിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സിഡ്‌നി സ്വീനിയുടെ സ്‌ക്രീനിലെ പ്രകടനങ്ങൾ സ്‌കൂട്ടർ ബ്രൗണിനെ ഒട്ടുംതന്നെ അരക്ഷിതനാക്കുന്നില്ല എന്നും പേജ് സിക്‌സ് റിപ്പോർട്ട് ചെയ്യുന്നു. അവരുടെ പ്രണയം സുരക്ഷിതമാണ്. ശക്തമായ പരസ്പരവിശ്വാസം ഇരുവർക്കുമിടയിലുണ്ട്. സിഡ്‌നിയുടെ ജോലിയെ ഭീഷണിയായി കാണുന്ന ആളല്ല സ്‌കൂട്ടർ. ഏതുതരം വേഷങ്ങളാണ് താരം തിരഞ്ഞെടുക്കുന്നത് എന്നതിൽ അദ്ദേഹം ഒരുതരത്തിലും ഇടപെടാറില്ലെന്നും ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. സിഡ്‌നിയുടെ കരിയറിനെ ഏറ്റവും നന്നായാണ് സ്‌കൂട്ടർ ബ്രൗൺ പിന്തുണയ്ക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. യൂഫോറിയയുടെ ഏറ്റവും പുതിയ എപ്പിസോഡിലെ സിഡ്‌നിയുടെ രംഗങ്ങളെ തുടർന്നാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നത്.

കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് സിഡ്‌നിയും സ്‌കൂട്ടറും രണ്ടുമുട്ടിയത്. ആമസോൺ ഉടമയായ ശതകോടീശ്വരൻ ജെഫ് ബെസോസിന്റേയും ലോറൻ സാഞ്ചെസിന്റേയും ഇറ്റലിയിൽ നടന്ന വിവാഹത്തിനിടെയായിരുന്നു ഇരുവരുടേയും ആദ്യ സമാഗമം. ഇരുവർക്കുമിടയിലെ പ്രായവ്യത്യാസം കാരണം ആദ്യം സ്‌കൂട്ടർ ബ്രൗൺ സംശയിച്ചുനിന്നെങ്കിലും പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഈ മാസം ആദ്യമാണ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Content Highlights: Hollywood actress Sydney Sweeney is receiving immense support from her boyfriend Scooter Braun regarding her bold scenes in the series Euphoria. According to Page Six, Braun views it as part of her job, deeply respecting her professional dedication. He feels secure in their relationship and does not interfere with her creative career choices. The couple met last year at Jeff Bezos's wedding in Italy and officially confirmed their relationship earlier this month.