ഇനി സ്വിം സ്യൂട്ട് റൗണ്ടില്ല, പകരം സിപിആര്‍; സൗന്ദര്യ മത്സരങ്ങള്‍ മാറ്റത്തിന്റെ പാതയിലേക്ക്

മുഖസൗന്ദര്യത്തോടൊപ്പം വ്യക്തിത്വവും കാഴ്ച്ചപ്പാടുകളും വിലയിരുത്തപ്പെടുന്ന വേദിയാണ് സൗന്ദര്യ മത്സരങ്ങള്‍. എന്നാല്‍ പഴകിയ രീതികളില്‍ നിന്ന് ഇതുവരെ ഈ മത്സരങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ല. അതിലൊന്നാണ് സിം സ്യൂട്ട് ധരിച്ചുള്ള റൗണ്ട്. ഈ റൗണ്ടിനെതിരെ ഒട്ടേറെ തവണ വിമര്‍ശനവുമുയര്‍ന്നിരുന്നു.
ഇപ്പോഴിതാ ഈ റൗണ്ടില്‍ മാറ്റം കൊണ്ടുവരികയാണ് മിസ് ഇംഗ്ലണ്ട് മത്സരം. 97 വര്‍ഷം പഴക്കമുള്ള മത്സരത്തില്‍നിന്ന് കാലഹരണപ്പെട്ട സ്വം സ്യൂട്ട് റൗണ്ട് നീക്കം ചെയ്യണമെന്ന് നിലവിലെ മിസ്സ് വേള്‍ഡ് ഇംഗ്ലണ്ടായ മില്ല മാഗി വ്യക്തമാക്കി. ഇതിനൊപ്പം എല്ലാവര്ക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള പുതിയ റൗണ്ടുകള്‍ ഉള്‍പ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട്. ജീവന് രക്ഷാമാര്‍ഗങ്ങളില്‍ മത്സരാര്‍ഥികള്‍ക്ക് എത്രത്തോളം വൈഭവമുണ്ടെന്നാകും ഇനി വിലയിരുത്തുക. സിപിആറും കൃത്രിമ ശ്വാസോച്ഛാസവും ഉള്‍പ്പെടെയുള്ളവയാണ് മത്സരത്തില്‍ ഓരോ റൗണ്ടുകളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചതും മില്ലയുടെ ജീവിതമാണ്. മില്ലയുടെ മുത്തച്ഛനും മുത്തശ്ശിക്കും ഹൃദയാഘാതം വന്ന സമയത്ത് എന്തു ചെയ്യണമെന്ന് കുടുംബത്തിന് അറിയില്ലായിരുന്നു. സിപിആര്‍ നല്കാന് അറിയുന്നവര്‍ ഓടിയെത്തിയപ്പോഴേക്കും ഇവര്‍ക്കെല്ലാം ജീവന് നഷ്ടമായി.
അന്ന് അവിടെ അപ്പോഴുണ്ടായിരുന്നവരില് ആര്‍ക്കെങ്കിലും സിപിആര്‍ നല്കാന് അറിയുമായിരുന്നെങ്കില്‍ അവരിപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് മില്ല പറയുന്നു. നിലവില്‍ ലൈഫ് ഗാര്‍ഡ് കൂടിയാണ് മില്ല. മെയില്‍ ഇന്ത്യയില്‍ നടക്കുന്ന ലോക സൗന്ദര്യ മത്സരത്തിലും ഈ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മില്ല പറയുന്നു.
Content Highlights: swimsuit round out cpr training in england beauty pageant embraces new standard