'മാമന്‍ സെറ്റിലെ രസകരമായ നിമിഷം'; നിറവയറുമായി ഡാന്‍സ് ചെയ്ത് സ്വാസിക

ഡാന്‍സ് ചെയ്യുന്ന സ്വാസിക | Photo: instagram/ swasika
ഡാന്‍സ് ചെയ്യുന്ന സ്വാസിക | Photo: instagram/ swasika

സൂരി നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം 'മാമന്റെ'  സെറ്റില്‍ നിന്നുള്ള രസകരമായ വീഡിയോ പങ്കുവെച്ച് നടി സ്വാസിക. നിറവയറുമായി ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ നടിക്കൊപ്പം മേക്കപ്പ് ആര്‍ട്ടിസ്റ്റുകളേയും കാണാം.

'മാമന്‍ സെറ്റിലെ രസകരമായ നിമിഷങ്ങള്‍' എന്ന ക്യാപ്ഷനും സ്വാസിക വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. പട്ട് സാരിയുടുത്ത് നിറയെ ആഭരണങ്ങളണിഞ്ഞാണ് സ്വാസികയുടെ ഡാന്‍സ്. എ.ആര്‍ റഹ്‌മാന്റെ 'ഹൊസാന' എന്ന ഗാനമാണ് റീലില്‍ നല്‍കിയിരിക്കുന്നത്. 

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ പരിശീലിക്കുന്നത് നല്ലതാണെന്നും ഭാവിയില്‍ ആവശ്യം വന്നേക്കാം എന്നുമാണ് ഒരു കമന്റ്. സിനിമയില്‍ സ്വാസിക അവതരിപ്പിച്ച ഗിരിജ എന്ന കഥാപാത്രത്തെ അഭിനന്ദിച്ചും ഒട്ടേറെ കമന്റുകളുണ്ട്. 


 

Content Highlights: swasikas viral dance video