‘2024-ൽ ഞങ്ങൾ ഡിവോഴ്‌സ്ഡായി, പലർക്കും ഇത് അറിയില്ല, ഞാൻ മാതാപിതാക്കൾക്കൊപ്പമാണ്’ – ശ്രീനാഥ് ഭാസി

മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ അഭിനയ ശൈലി കൊണ്ടും കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും വേറിട്ടുനിൽക്കുന്ന നടനാണ് ശ്രീനാഥ് ഭാസി. സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും പരന്നിരുന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ ഭാര്യ റീതു മാത്യുവുമായി വേർപിരിഞ്ഞുവെന്ന വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിച്ച് നടൻ ശ്രീനാഥ് ഭാസി. വിവാഹമോചനത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താൻ താമസിക്കുന്നതെന്ന് നടൻ പറഞ്ഞു. 'അവറാച്ചൻ ആൻഡ് സൺസ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി.
താനും ഭാര്യ റീതുവും ഔദ്യോഗികമായി പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി. 'ഞങ്ങൾ ഇപ്പോൾ ഒന്നിച്ചല്ല താമസിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങളിൽ പരസ്പര സമ്മതത്തോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്-അദ്ദേഹം പറഞ്ഞു.
2024-ലാണ് ഭാര്യയുമായി വേർപിരിയുന്നത്. അത് അങ്ങനെ ആർക്കുമറിയില്ല. ഇപ്പോൾ എല്ലാവർക്കുമറിയാം. വീട്ടിൽ അച്ഛനോട് വഴക്കിട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലത്തെ നിലയിലേക്ക് പോകും.
നമ്മളിനി ഒരുമിച്ച് താമസിക്കൽ നടക്കൂല, ശരിയാകില്ല എന്നൊക്കെ ഞാൻ പറയും. നമ്മൾ തമ്മിൽ വഴക്കൊക്കെ ഇട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലേക്ക് പോകാൻ നേരത്താണ് ഞാനത് തിരിച്ചറിയുന്നത്. അവരില്ലാതെ പറ്റില്ലെന്ന കാര്യം. അത് ഭയങ്കര കഠിനമാണ്. പിന്നെ ഈ നിമിഷം ആസ്വദിക്കുക-ശ്രീനാഥ് ഭാസി തുറന്നുപറഞ്ഞു.
2016 ഡിസംബറിലായിരുന്നു ശ്രീനാഥ് ഭാസിയുടെയും കൊച്ചി സ്വദേശിയായ റീതു മാത്യുവിന്റെയും വിവാഹം. വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സിനിമാ മേഖലയിലെ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.
Content Highlights: Actor Sreenath Bhasi officially confirms his divorce from Reethu Mathew., The separation legally took place in 2024, though it was kept private., Bhasi stated that he currently lives with his parents after the split., The revelation was made during the promotion of his new movie 'Avrachan and Sons'.