'എന്തിനാണ് വിഷമിക്കുന്നത്,ജുഹുവില്‍ നിന്ന് ബാന്ദ്രയിലേക്ക് 25 മിനിറ്റ് ദൂരമേയുള്ളു; സൊനാക്ഷി

കഴിഞ്ഞ ജൂണ്‍ 23-നായിരുന്നു ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിന്‍ഹയുടേയും സഹീര്‍ ഇഖ്ബാലിന്റേയും വിവാഹം. ലളിതമായി നടന്ന രജിസ്റ്റര്‍ വിവാഹത്തിനുശേഷം ഇരുവരും അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും റിസപ്ഷനും ഒരുക്കിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്.
വിവാഹത്തിന്റേയും റിസപ്ഷന്റേയുമെല്ലാം ചിത്രങ്ങള്‍ സൊനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിനിടെ എടുത്ത വികാരനിര്‍ഭരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. സൊനാക്ഷിയുടെ മാതാപിതാക്കളായ ശത്രുഘ്‌നന്‍ സിന്‍ഹയും പൂനം സിന്‍ഹയുമാണ് ചിത്രത്തിലുള്ളത്. കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ഇരുവരേയും സൊനാക്ഷി ആശ്വസിപ്പിക്കുന്നത് ചിത്രങ്ങളില്‍ കാണാം.
ഇതിനൊപ്പം മനോഹരമായൊരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. 'എന്റെ വിവാഹ ദിവസം മുതല്‍ അമ്മ കരയുകയാണ്. ഞാന്‍ വീട് വിട്ടുപോകുന്നതിന്റെ സങ്കടമാണ് അമ്മയുടെ മനസ് നിറയെ. എന്തിനാണ് വിഷമിക്കുന്നതെന്നും ജുഹുവിന്‍ നിന്ന് ബാന്ദ്രയിലേക്ക് 25 മിനിറ്റ് ദൂരമേയുള്ളൂവെന്നും ഞാന്‍ അമ്മയോട് പറഞ്ഞു. എനിക്കും ഇന്ന് അവരെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഞാന്‍ അമ്മയോട് പറഞ്ഞ അതേ കാര്യം ഞാന്‍ എന്നോടും പറയുകയാണ്.' സൊനാക്ഷി കുറിച്ചു.
വിവാഹ ദിവസം അമ്മയുടെ വര്‍ഷങ്ങള്‍ക്ക് പഴക്കമുള്ള വിവാഹ സാരിയാണ് സൊനാക്ഷിയും ധരിച്ചത്. ഐവറി നിറത്തിലുള്ള എംബ്രോയ്ഡറി സാരിയില്‍ അതീവ സുന്ദരിയായിരുന്നു അവര്‍. വെള്ള നിറത്തിലുള്ള എംബ്രോയ്ഡറി വര്‍ക്കുകളുള്ള കുര്‍ത്തയും പൈജാമയുമായിരുന്നു സഹീറിന്റെ ഔട്ട്ഫിറ്റ്. റിസപ്ഷന് ചുവപ്പ് നിറത്തിലുള്ള ബനാറസി സില്‍ക്ക് സാരിയാണ് നടി പ്രത്യക്ഷപ്പെട്ടത്.
Content Highlights: sonakshi sinha misses her family and shares emotional post with new wedding pics