'വ്യക്തതയില്ലെങ്കിലും ഇതിലെ ഓര്‍മകള്‍ വിലമതിക്കാനാകാത്തത്'-ഭരതനാട്യ വീഡിയോ പങ്കുവെച്ച് സിതാര

സിതാര കൃഷ്ണകുമാര്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്/ സിതാര കൃഷ്ണകുമാര്‍ | Photo: instagram/ sithara krishnakumar
സിതാര കൃഷ്ണകുമാര്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്/ സിതാര കൃഷ്ണകുമാര്‍ | Photo: instagram/ sithara krishnakumar

സ്‌കൂള്‍ യുവജനോത്സവ കാലത്തെ ഓര്‍മകള്‍ പങ്കുവെച്ച് ഗായിത സിതാര കൃഷ്ണകുമാര്‍. ഭരതനാട്യം ചെയ്യുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സിതാര വിലമതിക്കാനാകാത്ത ഓര്‍മയാണിതെന്നും എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കുമെന്നും കുറിച്ചു. 

2002 ജനുവരിയില്‍ കോഴിക്കോട് നടന്ന സ്‌കൂള്‍ കലോത്സവത്തിലെ ഭരതനാട്യം മത്സരത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. സമ്മാനം നേടിയ പ്രകടനമാണിതെന്നും മണിക്കൂറുകള്‍ നീണ്ട പ്രാക്ടീസിനൊടുവിലാണ് മത്സരിക്കാന്‍ ഒരുങ്ങിയതെന്നും സിതാര കുറിച്ചു. 

പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കും ഗുരുക്കന്‍മാര്‍ക്കും അവര്‍ നന്ദി അറിയിച്ചു. അമ്മയാണ് ഈ അമൂല്യമായ വീഡിയോ സൂക്ഷിച്ചുവെച്ചതെന്നും സിതാര പോസ്റ്റില്‍ പറയുന്നു.

Content Highlights: sithara krishnakumar throwback school youth festival video