ഇഷ്ടഗാനങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ച പാട്ട് പാടി ശ്രേയ ജയദീപ്; ഹൃദയം തൊട്ടുവെന്ന് ആരാധകർ

ശ്രേയ ജയദീപ് | Photo: instagram/ sreya jayadeep
ശ്രേയ ജയദീപ് | Photo: instagram/ sreya jayadeep

മനോഹരമായ ആലാപനത്തിലൂടെ ആരാധകരുടെ ഹൃദയം കവർന്ന് ഗായിക ശ്രേയ ജയദീപ്. 'കുക്കൂ' എന്ന തമിഴ് സിനിമയിലെ 'ആകാസത്തെ നാ പാക്കിറെ' എന്ന പാട്ടാണ് ശ്രേയ പാടിയത്. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

അടുത്തിടെ ഇഷ്ടഗാനങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ച ഗാനമാണെന്ന ക്യാപ്ഷനും വീഡിയോയ്‌ക്കൊപ്പമുണ്ട്. ശ്രേയയുടെ ഭാവാർദ്രത നിറഞ്ഞ ആലാപനമാണ്‌ ഈ വീഡിയോ വൈറലാക്കിയത്. അഞ്ച് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 50,000-ത്തോളം പേർ ലൈക്കും ചെയ്തു. ഹൃദയം തൊടുന്ന ആലാപനമാണെന്നും അത് നൽകുന്ന ഫീൽ മനോഹരമാണെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.

2014-ൽ തിയേറ്ററിലെത്തിയ ചിത്രമാണ് കുക്കൂ. അടുത്തിടെയാണ്‌ അതിലെ 'ആകാസത്തെ നാ പാക്കിറെ' എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായത്. ഒട്ടേറെ റീലുകളുടെ പശ്ചാത്തലമായി ഈ പാട്ടാണ് ഇപ്പോൾ കാണുന്നത്. സന്തോഷ് നാരായണൻ സംഗീതം നൽകിയ ഈ ഗാനം കല്യാണി നായരും പ്രദീപ് കുമാറും ചേർന്നാണ് പാടിയത്.

Content Highlights: singer sreya jayadeeps viral cover song