സുഹൃത്തിനൊപ്പം മൂന്നാര്‍ യാത്ര; ചിത്രങ്ങള്‍ പങ്കുവെച്ച് രഞ്ജിനി

രഞ്ജിനി ജോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ | Photo: instagram/ ranjini jose
രഞ്ജിനി ജോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ | Photo: instagram/ ranjini jose

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായികയാണ് രഞ്ജിനി ജോസ്. മേലേവാര്യത്തെ മാലാഖക്കുട്ടികള്‍ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ രഞ്ജിനി പിന്നീട് നിരവധി പാട്ടുകള്‍ ആലപിച്ചു. ഇടയ്ക്കാലത്ത് സിനിമയിലും അഭിനയിച്ച രഞ്ജിനിക്ക് ഇപ്പോള്‍ സ്വന്തമായി മ്യൂസിക് ബാന്ഡഡുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. യാത്രയുടെ ചിത്രങ്ങളും സ്റ്റൈലിഷ് ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ടുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇപ്പോഴിതാ കൂട്ടുകാരനൊപ്പം നടത്തിയ മൂന്നാര്‍ യാത്രയുടെ ചിത്രങ്ങളാണ് ഗായിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

മൂന്നാറിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ എടുത്ത ചിത്രങ്ങളും കൂട്ടുകാരനെ ചുംബിക്കുന്ന ചിത്രവുമെല്ലാം ഇതിലുണ്ട്. 'മൗന്റെയ്ന്‍ കാളിങ്' എന്ന ക്യാപ്ഷനോടെ രണ്ട് ദിവസം മുമ്പാണ് രഞ്ജിനി ചിത്രങ്ങള്‍ പങ്കുവെച്ചത്. 

ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. മനോഹരമായ ചിത്രങ്ങളാണെന്നും ഇനിയും ഒരുപാട് യാത്ര ചെയ്യണമെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
 

Content Highlights: singer ranjini jose shares munnar trip photos