'ദുഃഖം എന്നത് തികച്ചും വ്യക്തിപരം, അതിനാലാണ് പരസ്യമായി പങ്കുവെയ്ക്കാൻ സമയമെടുത്തത്'- ശോഭന

ശോഭന/ ശ്രീനിവാസനൊപ്പം ശോഭന | Photo: instagram/ shobana
ശോഭന/ ശ്രീനിവാസനൊപ്പം ശോഭന | Photo: instagram/ shobana

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റേയും മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടേയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടിയും നർത്തകിയുമായ ശോഭന. ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒന്നായതുകൊണ്ടാണ് അത് പരസ്യമായി പങ്കുവെയ്ക്കാൻ കുറച്ച് സമയമെടുത്തതെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ശോഭന പറയുന്നു.

ശ്രീനിവസാന്റെ കുടുംബത്തിനും കലാലോകത്തിനും നഷ്ടമായത് ബഹുമുഖ പ്രതിഭയായ ഒരു കലാകാരനെ മാത്രമല്ലെന്നും അതിലുപരി തികഞ്ഞൊരു മനുഷ്യസ്‌നേഹി കൂടിയാണെന്നും ശോഭന കുറിച്ചു. 'എന്റെ പ്രിയ സഹപ്രവർത്തകൻ ശ്രീനിവാസന്റെ വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒന്നായതുകൊണ്ടാണ് ഇത് പരസ്യമായി പങ്കുവെയ്ക്കാൻ കുറച്ച് സമയമെടുത്തത്. അദ്ദേഹത്തിന്റെ കുടുംബത്തിനും കലാലോകത്തിനും നഷ്ടമായത് ബഹുമുഖ പ്രതിഭയായ ഒരു കലാകാരനെ മാത്രമല്ല, അതിലുപരി തികഞ്ഞൊനു മനുഷ്യസ്‌നേഹിയെ കൂടിയാണ്. പ്രിയപ്പെട്ട ശ്രീനിവാസൻ ചേട്ടന് ആദരാഞ്ജലികൾ, താങ്കളുടെ അനശ്വരമായ സൃഷ്ടികളിലൂടെ താങ്കൾ എന്നും ഓർമിക്കപ്പെടും.

അതോടൊപ്പം തന്നെ മോഹൻലാലിന്റെ പ്രിയ മാതാവ്  ശാന്തകുമാരിയുടെ വിയോഗത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും എന്റെ അനുശോചനവും ഈ അവസരത്തിൽ അറിയിക്കുന്നു.'-ശോഭന കുറിച്ചു.

Content Highlights: shobana pays respect to sreenivasan