എന്റെ ചുണ്ടുകള്‍ ട്രിപ്പിള്‍xl വലുപ്പത്തിലാക്കി;തന്നെ അന്യഗ്രഹജീവിയാക്കി മാറ്റി-ഷെര്‍ലിന്‍ ചോപ്ര

sherlynchopra|photo:instagram.com/_sherlynchopra_/
sherlynchopra|photo:instagram.com/_sherlynchopra_/

ടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഗ്ലാമറസ് ഔട്ട്ഫിറ്റുകളിലൂടെയും വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തി കൂടിയാണ് അവര്‍. ഇപ്പോള്‍ തന്റെ മേക്കോവറിനെക്കുറിച്ചുള്ള സത്യാവസ്ഥയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

ഷെര്‍ലിന്‍ ചോപ്രയുടെ മുഖത്ത് ഫില്ലറുകള്‍ കുറച്ചുനാള്‍ക്ക് മുന്‍പ് ചര്‍ച്ചയായിരുന്നു. അക്കാലത്ത് കോയി മില്‍ ഗയ എന്ന സിനിമയിലെ അന്യഗ്രഹജീവിയായ ജാദുവിനോട് സാദൃശ്യപ്പെടുത്തി അവര്‍ക്ക് നിരവധി വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും നേരിടേണ്ടി വന്നിരുന്നു. ഫില്ലറുകള്‍ ചെയ്തതിലെ പോരായ്മയായിരുന്നു അവരുടെ മുഖത്തെ വ്യത്യാസത്തിന് കാരണമായത്.

അതിനെക്കുറിച്ചാണ് ഷെര്‍ലിന്‍ തുറന്നുസംസാരിക്കുന്നത്. വീഡിയോ തുടങ്ങുന്നത് എന്റെ അന്യഗ്രഹജീവി പോലെയുള്ള രൂപത്തെക്കുറിച്ച് സംസാരിക്കണോയെന്ന് പറഞ്ഞുകൊണ്ടാണ്. കഴിഞ്ഞ വര്‍ഷമാണ് താന്‍ ഒരു കോസ്‌മെറ്റോളജിസ്റ്റിന്റെ അടുത്ത പോയതെന്ന് അവര്‍ പറയുന്നു. ഡോക്ടര്‍ തന്റെ മുഖം മുഴുവന്‍ ഫില്ലറുകള്‍ കൊണ്ടു നിറച്ചുവെന്നും അവര്‍ തുറന്നുപറഞ്ഞു. 

തന്റെ താടിയുടെ നീളം പരിധിയിലേറെ കൂട്ടി. ചുണ്ടുകള്‍ ട്രിപ്പിള്‍ എക്‌സ്എല്‍ വലുപ്പമുള്ളതാക്കി മാറ്റി. താടിയെല്ലിന്റെ ഇരുവശങ്ങളുടേയും ആംഗിളുകളിലും വളരെയേറെ മാറ്റങ്ങള്‍ കൊണ്ടുവന്നതായി ഷെര്‍ലിന്‍ പറയുന്നു. കവിളുകള്‍ കൂടുതല്‍ വീര്‍പ്പിക്കുകയും ചെയ്തു. 

ചുരുക്കിപറഞ്ഞാല്‍ വലിയ മാറിടങ്ങളുള്ള ഒരു അന്യഗ്രഹജീവിയായി താന്‍ മാറി. അതിനെക്കുറിച്ചും ഇപ്പോള്‍ ഓര്‍ക്കുന്നതുപോലും പേടിസ്വപ്‌നമാണെന്നും അവര്‍ തുറന്നുപറഞ്ഞു. സൗന്ദര്യം കൂട്ടുന്നതിനായുള്ള ശസ്ത്രക്രിയകളും മേക്ക്ഓവറുകളുമെല്ലാം ചിലപ്പോള്‍ പരാജയപ്പെട്ടുപോകാം. അതിനാല്‍ അവയൊന്നും പരിധിയില്‍ കൂടുതല്‍ ചെയ്യാന്‍ പോകരുത്. 

ഒരു അന്യഗ്രഹജീവി അകാതിരിക്കാന്‍ മേക്ക്ഓവറുകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. എത്രയും കുറച്ചു അതൊക്കെ ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്നും അവര്‍ പറയുന്നത് വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് താഴെ കമന്റുമായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്.  നിങ്ങള്‍ പണം കൊടുത്തല്ലേ ഇതൊക്കെ ചെയ്യിപ്പിച്ചത്, സ്വയം പ്രമോഷന്‍, ഫില്ലറുകള്‍ കാരണം ഇപ്പോഴും ചിരിക്കാന്‍ കഴിയുന്നില്ലായെന്നൊക്കെയാണ് ഈ കമന്റുകള്‍ നീളുന്നത്.
 

Content Highlights: sherlyn chopra opens up about her disastrous cosmetic filler experience