രണ്ട് വിവാഹം ചെയ്തിട്ടും ആഗ്രഹിച്ചതു പോലൊരു പങ്കാളിയെ കിട്ടാത്തതില്‍ വിഷമമുണ്ട്- ശാന്തി കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ശാന്തി കൃഷ്ണ. 1980-കളിലും 90-കളിലും മലയാളത്തില്‍ സജീവമായിരുന്ന അവര്‍ 16-ാം വയസില്‍ 'നിദ്ര' എന്നി സിനമിയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീടങ്ങോട്ട് മലയാളത്തിലെ മിക്ക നടന്‍മാരുടേയും നായികയായി അഭിനയിച്ചു. 'ചകോര'ത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.
എന്നാല്‍, ശാന്തി കൃഷ്ണയുടെ സിനിമയ്ക്ക് പുറത്തെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല. 1984-ല്‍ 19-ാം വയസിലാണ് അവര്‍ നടന്‍ ശ്രീനാഥിനെ വിവാഹം ചെയ്യുന്നത്. എതിര്‍പ്പുകള്‍ മറികടന്ന് പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരുടേയും ബന്ധത്തില്‍ പിന്നീട് വിള്ളലുകള്‍ വീണു. 12 വര്‍ഷത്തിനുശേഷം ഇരുവരും വഴിപിരിഞ്ഞു. 1998-ല്‍ യുഎസില്‍ വ്യവസായിയായ ബജോരെ സദാശിവനെ പിന്നീട് ശാന്തി കൃഷ്ണ വിവാഹം ചെയ്‌തെങ്കിലും 2016-ല്‍ ഇരുവരും വിവാഹമോചിരതായി. ഈ ബന്ധത്തില്‍ ശാന്തി കൃഷ്ണയ്ക്ക് രണ്ട് മക്കളുണ്ട്.
ഈ രണ്ട് വിവാഹജീവിതത്തെ കുറിച്ചും അതില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറയുകയാണ് നടി. ജീവിതത്തില്‍ നഷ്ടബോധം പോലെ തോന്നിയത് ഒരു നല്ല ലൈഫ് പാര്‍ട്ണറെ കിട്ടാത്തതാണെന്നും അതില്‍ വിഷമമുണ്ടെന്നും അവര്‍ പറയുന്നു. രണ്ട് വിവാഹം ചെയ്തിട്ടും എന്റെ ആഗ്രഹം പോലെ ഒരാള്‍ വന്നില്ലല്ലോ. ജീവിതത്തില്‍ അതൊരു മിസ്സിങ് തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ചെറിയ പ്രായത്തിലെടുത്ത തീരുമാനമായിരുന്നു ശ്രീനാഥുമായുള്ള പ്രണയവും വിവാഹവും. അത് ശരിയായ തിരഞ്ഞെടുപ്പാണ് എന്നായിരുന്നു അന്ന് തോന്നിയിരുന്നത്. ശ്രീനാഥിനെ തന്നെ വിവാഹം ചെയ്യൂ എന്ന എന്റെ പിടിവാശിയിലാണ് വിവാഹം ചെയ്തത്. എന്നാല്‍, അത് പിന്നീട് ശരിരായി വന്നില്ല. സ്വന്തം അനുഭവത്തിലൂടെയാണ് പലതും മനസിലാക്കിയതെന്നും ശാന്തി കൃഷ്ണ പറയുന്നു.
'ജീവിതത്തില്‍ ഏറെ കയറ്റിറക്കങ്ങളിലൂടെയാണ് കടന്നുപോയത്. എന്റെ അനുഭവം കേട്ടാല്‍ ഇത് സിനിമയാണോ എന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകും. ഞാന്‍ അനുഭവിച്ചത് എന്റെ ശത്രുക്കള്‍ക്കുേപാലും വരരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' - ശാന്തി കൃഷ്ണ പറയുന്നു.
രണ്ട് വിവാഹബന്ധങ്ങളും പരാജയപ്പെട്ട ശേഷം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ തിരിച്ചുവരവ് നടത്തിയത്. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശാന്തി കൃഷ്ണയായിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍ വീടും ശാന്തി കൃഷ്ണ വാങ്ങിയിട്ടുണ്ട്. ശ്രീകൃഷ്ണം എന്നാണ് വീടിന്റെ പേര്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ വൈറലായിരുന്നു.
Content Highlights: shanthi krishna about her personal life