പാകിസ്താനെതിരായ മത്സരത്തില്‍ മകള്‍ ഇന്ത്യന്‍ പതാക വീശി; കാരണം വ്യക്തമാക്കി അഫ്രീദി

ഏഷ്യാ കപ്പിനിടെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ ഇന്ത്യന്‍ പതാക വീശുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനിടെ ആയിരുന്നു ഇത്. സെപ്റ്റംബര്‍ നാല് നടന്ന ഈ മത്സരത്തില്‍ പാകിസ്താന്‍ അഞ്ച് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്രീദി. ഒരു ചാനല്‍ ചര്‍ചക്കിടെ അവതാരക ഇക്കാര്യം ചോദിച്ചപ്പോള്‍ മറുപടി നല്‍കുകയായിരുന്നു അഫ്രീദി. മത്സരം നടക്കുന്ന വേദിയില്‍ പാകിസ്താന്റെ പതാക ലഭ്യമായിരുന്നില്ലെന്നും അതുകൊണ്ടാണ് മകള്‍ ഇന്ത്യന്‍ പതാക വീശിയതെന്നും അഫ്രീദി പറഞ്ഞു.
'ദുബായിയില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ എത്തിയവരില്‍ 90 ശതമാനവും ഇന്ത്യയുടെ ആരാധകരായിരുന്നു. 10 ശതമാനം പേര്‍ മാത്രമേ പാകിസ്താനെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നുള്ളു. പാകിസ്താന്റെ പതാകകള്‍ ഒന്നും അവിടെ ലഭ്യമായിരുന്നില്ല. ഇതോടെയാണ് മകള്‍ക്ക് ഇന്ത്യന്‍ പതാക വീശേണ്ടി വന്നത്. ഇക്കാര്യം ഭാര്യ എന്നോട് പറഞ്ഞിരുന്നു.' ചര്‍ച്ചയില്‍ അഫ്രീദി വ്യക്തമാക്കി.
Content Highlights: shahid afridis daughter waved indian flag during india pakistan match