സുശാന്ത് സിങ് രജ്പുതിന്റെ മരണം; ലൈവ് ചര്‍ച്ചയ്ക്കിടെ മേക്കപ്പ് ചെയ്ത നടിക്കെതിരേ വിമര്‍ശനം- വീഡിയോ

നടന് സുശാന്ത് സിങ് രജ്പുതിന്റെ അപ്രതീക്ഷിത മരണം തീര്‍ത്ത ഞെട്ടലിലാണ് സിനിമാലോകം. മുംബൈയില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. താരം വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുശാന്തിന്റെ മരണത്തിനു പിന്നാലെ സംഘടിപ്പിച്ച ഒരു ചാനല്‍ ചര്‍ച്ച ഇപ്പോൾ വലിയ വാർത്തയായിരിക്കുകയാണ്.
വിഷാദരോഗമായിരുന്നു നടി സഞ്ജന ഗല്‍റാണി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത തത്സമയ ചർച്ചയുടെ വിഷയം. എന്നാല്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സഞ്ജന മേക്കപ്പ് ചെയ്തത് വലിയ വിവാദമായി. സഞ്ജനയ്ക്കെതിരേ വിമർശവുമായി നിരവധി പേർ രംഗത്തുവന്നു. ഒടുവില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്തെന്നു വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് സഞ്ജന.