റൊമാനിയന്‍ നടി ലുലിയയുടെ പിറന്നാളിന് പാര്‍ട്ടിയൊരുക്കി സല്‍മാന്‍; ചിത്രങ്ങള്‍ വൈറല്‍

റൊമാനിയന്‍ നടിയും അവതാരകയും ഗായികയുമായ ലുലിയ വന്തൂറുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ട് വര്‍ഷങ്ങളായി. ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഡബ്ലിനിലെത്തിയപ്പോഴാണ് സല്‍മാനും ലുലിയയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇന്ത്യയില്‍ തിരിച്ചത്തെയിശേഷവും സല്‍മാന്‍ ലുലിയയുമായുള്ള ബന്ധം തുടരുകയായിരുന്നു. സുല്‍ത്താന്‍ ഉള്‍പ്പെടെയുള്ള ചില സല്‍മാന്‍ ചിത്രങ്ങളില്‍ ലുലിയ പാട്ടും പാടി.
14 വര്‍ഷങ്ങള്‍ക്കുശേഷവും ഇപ്പോഴും സല്‍മാനും ലുലിയയും തമ്മിലുള്ള ബന്ധം ദൃഢമായി തുടരുകയാണ്. ലുലിയയുടെ 44-ാം പിറന്നാള്‍ മുംബൈയില്‍ ആഘോഷമാക്കിയിരിക്കുകയാണ് സല്‍മാന്‍. കാമുകിക്കായി ഒരുക്കിയ പാർട്ടിയിൽ സൽമാന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്റേയും മലൈക അറോറയുടേയും മകന്‍ അര്‍ഹാന്‍ ഖാന്‍, സല്‍മാന്റെ സഹോദരി അര്‍പിത ഖാന്‍, അര്‍പിതയുടെ ഭര്‍ത്താവ് ആയുഷ് ശര്‍മ എന്നിവരെല്ലാം പാര്‍ട്ടിയില്‍ പങ്കെടുത്തു.
സല്‍മാന്റെ അടുത്ത സുഹൃത്തുക്കളും ഗായകരുമായ മിക സിങ്ങ്, ഹിമേഷ് രേഷ്മിയ എന്നിവര്‍ക്കൊപ്പമുള്ള സല്‍മാന്റേയും ലുലിയയുടേയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സല്‍മാനെ ചേര്‍ന്നുനില്‍ക്കുന്ന ലുലിയയേയും ചിത്രങ്ങളില്‍ കാണാം.
നേരത്തെ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങില്‍ സല്‍മാന്‍ ലുലിയയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു. സല്‍മാനും ലുലിയയും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു.
Content Highlights: salman khan celebrates rumoured girl friend lulia vanturs birthday