'ഞങ്ങളുടെ കുടുംബത്തില്‍ ആരും ബീഫ് കഴിക്കാറില്ല'; പശുക്കളെ കൊല്ലരുതെന്നും സല്‍മാന്‍ ഖാന്റെ പിതാവ്

സൽമാൻ ഖാൻ, സലിം ഖാൻ | ചിത്രങ്ങൾ: എഎഫ്‍പി
സൽമാൻ ഖാൻ, സലിം ഖാൻ | ചിത്രങ്ങൾ: എഎഫ്‍പി

ക്ഷണം എന്നതിലുപരിയായി ബീഫ് ഇന്ത്യയില്‍ ഒരു രാഷ്ട്രീയ വിഷയം കൂടിയാണ്. ബീഫ് കൈവശം വെച്ചുവെന്ന സംശയത്തിന്റെ പേരില്‍ പോലും ആളുകള്‍ കൊല്ലപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്ത ഒട്ടേറെ സംഭവങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ, ബീഫിനേയും പശുവിനേയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ പിതാവും ചലച്ചിത്രകാരനുമായ സലിം ഖാന്‍. 

തന്റെ കുടുംബത്തില്‍ ആരും ബീഫ് കഴിച്ചിട്ടില്ല എന്നാണ് സലിം ഖാന്‍ പറയുന്നത്. തങ്ങള്‍ ഇന്ദോറിലുണ്ടായിരുന്ന കാലം മുതല്‍ ഇന്നുവരെ ഇക്കാര്യത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സലിം ഖാന്റെ പിതാവ് ഇന്ദോറില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന കാലത്തെ കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്. ഫ്രീ പ്രസ് ജേണലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

Also Read: 'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, രാത്രിക്കുരാത്രി വീട് മാറി' -സോഹ അലി ഖാൻ

'ഇന്ദോറിലുണ്ടായിരുന്നപ്പോള്‍ മുതല്‍ ഇന്നുവരെ ഞങ്ങള്‍ ഒരിക്കല്‍ പോലും ബീഫ് കഴിച്ചിട്ടില്ല. പശുവിന്റെ പാല്‍ അമ്മയുടെ മുലപ്പാലിന് തുല്യമാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. പശുക്കളെ കൊല്ലാന്‍ പാടില്ല. ബീഫ് നിഷിദ്ധമാണ്.' -സലിം ഖാന്‍ പറഞ്ഞു. 

ഹോളി, ദസറ, ദീപാവലി, ഈദ്, ക്രിസ്മസ് തുടങ്ങി എല്ലാ ഉത്സവങ്ങളും തങ്ങളുടെ കുടുംബം ആഘോഷിക്കാറുണ്ടെന്നും സലിം ഖാന്‍ പറഞ്ഞു. നേരത്തേ ഗണേശ ചതുര്‍ഥി ദിനത്തില്‍ കുടുംബം ആരതി നടത്തുന്നതിന്റെ വീഡിയോ സല്‍മാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 

Don't Miss: സ്ത്രീ ഒരിക്കലും പുരുഷന് തുല്യയല്ല, അങ്ങനെ കരുതുന്നവര്‍ മണ്ടന്മാരാണ് -കങ്കണ റണൗട്ട്

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്താണ് സലിം ഖാന്‍. ഷോലേ ഉള്‍പ്പെടെയുള്ള ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ രചനയില്‍ പങ്കാളിയാണ് അദ്ദേഹം. നടനായി ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്ന സലിം ഖാന്‍ പിന്നീടാണ് തിരക്കഥാകൃത്താകുന്നത്. ഗാനരചയിതാവ് കൂടിയായ ജാവേദ് അക്തറിനൊപ്പം ചേര്‍ന്നാണ് അദ്ദേഹം തിരക്കഥകളെഴുതിയിരുന്നത്. സലിം-ജാവേദ് എന്ന പേരിലാണ് ഈ ഇരട്ടത്തിരക്കഥാകൃത്തുക്കള്‍ അറിയപ്പെട്ടിരുന്നത്. 

Content Highlights: Salim Khan Reveals His Family Never Consumed Beef, Says It's 'Forbidden', Cows should not be killed