വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം; ചിത്രങ്ങള്‍ പങ്കുവച്ച് റോബിന് രാധാകൃഷ്ണൻ| ചിത്രങ്ങൾ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ഡോ. റോബിന് രാധാകൃഷ്ണന്റെ വിവാഹചടങ്ങുകള്‍ക്ക് തുടക്കമായി. ഫാഷന്‍ ഡിസൈനര്‍ ആരതി പൊടിയാണ് വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
ഫെബ്രുവരി 16 നാണ് ഇരുവരുടെയും വിവാഹം. ഇതോടനുബന്ധിച്ചുള്ള വിവിധ ചടങ്ങുകളും ആഘോഷ പരിപാടികളും കഴിഞ്ഞ ദിവസം ആരംഭിച്ചു. ചടങ്ങിന്റെ ചിത്രങ്ങള്‍ ആരതി പൊടിയും റോബിനും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അതെ, നമ്മള് അത് സാധിച്ചുവെന്ന് റോബിന് പോസ്റ്റിന് കമന്റും ചെയ്തിട്ടുണ്ട്.
2023 ഫെബ്രുവരിയിലാണ് റോബിനും ആരതിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വിവാഹം നടത്തുന്നത്.
Content Highlights: Robin radhakrishnan arati podi wedding celebration begins