'എന്തിനാകും സുബി നമ്പര്‍ ചോദിച്ച് വിളിച്ചത്; മരണം വല്ലാതെ പേടിപ്പെടുത്തുന്നു'- ഹരി പത്തനാപുരം

ഏറെ ആരാധകരുള്ള നടിയും അവതാരകയുമായിരുന്നു സുബി സുരേഷ്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും സഹപ്രവര്‍ത്തകരും. ഇപ്പോഴും സുബിയുടെ ഓര്‍മകളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ.
സുബിയുമായി ഏറെക്കാലത്തെ അടുപ്പമുണ്ടായിരുന്ന ഗായിക റിമി ടോമി 'ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം സുബിയുടെ ചിത്രവും റിമി പങ്കുവെച്ചു. മാസങ്ങള്‍ക്ക് മുമ്പ് റിമിയുടെ വീട്ടില്‍ അതിഥിയായെത്തിയതിന്റെ വീഡിയോ സുബി യൂട്യൂബില്‍ പങ്കുവെച്ചിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് സുബി തന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അത് എന്തിനായിരുന്നു എന്ന് അറിയില്ലെന്നും വ്യക്തമാക്കി ജ്യോത്സ്യന്‍ ഹരി പത്തനാപുരവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. സുബിയുടെ പ്രോഗ്രാം തിരക്കുകള്‍ കഴിഞ്ഞ് വീട്ടില്‍ ചെല്ലാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് നടന്നില്ല.
പിന്നീട് വാട്‌സാപ്പ് നമ്പര്‍ ചോദിച്ച് വിളിച്ചിരുന്നെന്നും അന്ന് അയച്ച മെസ്സേജ് ഇപ്പോഴും മറുപടിയില്ലാതെ കിടിക്കുകയാണെന്നും ഹരി പറയുന്നു. മരണം വല്ലാതെ പേടിപ്പെടുത്തുന്നുവെന്നും ഹരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Content Highlights: rimi tomy and hari pathanapuram remember late actress subi suresh