ഫോട്ടോകള്‍ കണ്ടിട്ട് ലെസ്ബിയന്‍സ് ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്;രഞ്ജിനിമാര്‍ പറയുന്നു

മലയാളികളുടെ പ്രിയഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും അടുത്ത കൂട്ടുകാരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇരുപത് വര്‍ഷത്തോളം പഴക്കമുണ്ട്. ഫ്രണ്ട്ഷിപ് ഡേയോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഗൃഹലക്ഷ്മിയില്‍ ഇരുവരും തമ്മിലുള്ള ചങ്ങാത്തമാണ് ഹൈലൈറ്റ്.
ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പലപ്പോഴും കേട്ടിട്ടുള്ള ചോദ്യമാണ് 'നിങ്ങള്‍ ലെസ്ബിയന്‍സാണോ?' എന്നതെന്നും ദയവുചെയ്ത് സൗഹൃദത്തെ റൊമാന്റിസൈസ് ചെയ്യരുതെന്നും ഇരുവരും അഭിമുഖത്തില്‍ പറയുന്നു. ഗായകന്‍ വിജയ് യേശുദാസുമായുള്ള ബന്ധത്തെ കുറിച്ചും രഞ്ജിനി ജോസ് അഭിമുഖത്തില്‍ പ്രതികരിച്ചു.
'ഒരു ഷൂട്ടിനിടയിലാണ് വിജയ് യേശുദാസുമായി ബന്ധമാണെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ കാണുന്നത്. വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഞാനുടനെ വിജയ്ക്ക് മെസ്സേജ് ചെയ്തു. ഞാനും നീയും എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യം. ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കേസ് കൊടുക്കാന്‍ ചിലരൊക്കെ ഉപദേശിച്ചിരുന്നു.' രഞ്ജിനി ജോസ് അഭിമുഖത്തില്‍ പറയുന്നു.
Content Highlights: ranjini jose and ranjini haridas interview grihalakshmi friendship day