വിവാഹം ഞാന്‍ എതിര്‍ത്തിരുന്നു,അയാളുടെ സ്വഭാവം ഡല്‍ഹിക്കാര്‍ക്കറിയാമായിരുന്നു- അന്ന് രണ്‍ധീര്‍ പറഞ്ഞു

വിവാഹദിനത്തില്‍ കരിഷ്മയ്ക്കും സഞ്ജയ്ക്കുമൊപ്പം രണ്‍ധീര്‍ കപൂര്‍ | Photo: AFP
വിവാഹദിനത്തില്‍ കരിഷ്മയ്ക്കും സഞ്ജയ്ക്കുമൊപ്പം രണ്‍ധീര്‍ കപൂര്‍ | Photo: AFP

കഴിഞ്ഞ ജൂണിലായിരുന്നു ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണം. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇതിന് പിന്നാലെ സഞ്ജയ്‌യുടെ 30,000 കോടി രൂപയുടെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും അവകാശവാദങ്ങളും വന്നു. സഞ്ജയ് യുടെ മരണശേഷം നടന്ന സോനാ കോംസ്റ്റാറിന്റെ ജനറല്‍ ബോര്‍ഡ് മീറ്റിങ്ങില്‍ സഞ്ജയ് യുടെ ഭാര്യ പ്രിയ സച്ച്‌ദേവിനെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി തിരഞ്ഞെടുത്തിരുന്നു. ഇതിനെതിരെ സഞ്ജയ് യുടെ അമ്മ റാണി രംഗത്തെത്തുകയും ചെയ്തിരുന്നു. 

ഇതെല്ലാം ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നപ്പോള്‍ കരിഷ്മയുമായുള്ള സഞ്ജയ്‌യുടെ പരാജയപ്പെട്ട വിവാഹജീവിതവും ചര്‍ച്ചയായി. നേരത്തെ സഞ്ജയ്‌യെ കുറിച്ച് കരിഷ്മയുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും വീണ്ടും ശ്രദ്ധ നേടി. തുടക്കം മുതല്‍ ഈ വിവാഹത്തെ താന്‍ എതിര്‍ത്തിരുന്നുവെന്നാണ് അന്ന് രണ്‍ധീര്‍ പറഞ്ഞത്. കരിഷ്മ അയാളെ വിവാഹം കഴിക്കണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും കരിഷ്മയുമായുള്ള വിവാഹമോചനത്തിന് മുമ്പ് തന്നെ മറ്റൊരു സത്രീക്കൊപ്പം സഞ്ജയ് താമസിച്ചിരുന്നുവെന്നും രണ്‍ധീര്‍ വെളിപ്പെടുത്തിയിരുന്നു. 

'സഞ്ജയ് മൂന്നാംകിട പ്രവൃത്തികള്‍ ചെയ്യുന്ന ഒരു മനുഷ്യനാണ്. കരിഷ്മ അയാളെ വിവാഹം കഴിക്കണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അയാള്‍ അവളെ വല്ലാതെ ദ്രോഹിക്കുകയും വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുകയും ചെയ്യുകയായിരുന്നു. അയാള്‍ ഒരു ദുര്‍നടപ്പുകാരനായിരുന്നു. ഒരിക്കലും ഭാര്യയെ സ്‌നേഹിച്ചിട്ടില്ല. സഞ്ജയ് എങ്ങനെയുള്ള വ്യക്തിയാണെന്ന് ഡല്‍ഹിയിലെ ആളുകള്‍ക്ക് അറിയാം.' രണ്‍ധീര്‍ അന്ന് അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. 

എല്ലാ ആഘോഷത്തോടേയും ആഡംബരത്തോടേയും കൂടിയാണ് 2003-ല്‍ കരിഷ്മയും സഞ്ജയ്‌യും വിവാഹിതരായത്. പക്ഷേ തുടക്കത്തില്‍തന്നെ താളം തെറ്റിയ ജീവിതത്തിന് ഇരുവരും വേര്‍പിരിയലിലൂടെ തിരശ്ശീലയിടുകയായിരുന്നു. 2016-ല്‍ ഔദ്യോഗികമായി വിവാഹമോചിരതരായി. സഞ്ജയ് തന്നെ ഗാര്‍ഹികമായി പീഡിപ്പിച്ചുവെന്ന് കരിഷ്മ ആരോപിച്ചപ്പോള്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായാണ് കരിഷ്മ തന്നെ വിവാഹം കഴിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. മക്കളായ സമൈറയും കിയാനും കരിഷ്മയ്‌ക്കൊപ്പം ജീവിതം തുടങ്ങി. പിന്നീട് മോഡലായ പ്രിയ സച്ച്‌ദേവിനെ സഞ്ജയ് വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. 

Content Highlights: sanjay Kapoor, Karisma Kapoor`s ex-husband, died in June. His death sparked disputes over his assets