ലക്ഷങ്ങള്‍ വിലയുള്ള വിന്റേജ് ഔട്ട്ഫിറ്റ്; പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ രാജകുമാരിയെപ്പോലെ രാധിക

മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും രണ്ടാം പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ കഴിഞ്ഞാഴ്ച്ച ആംഡബര കപ്പലില്‍ നടന്നിരുന്നു. ഇറ്റലിയില്‍ നിന്ന് ഫ്രാന്‍സിലേക്ക് പുറപ്പെട്ട കപ്പലില്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. സ്വകാര്യമായി നടന്ന ചടങ്ങില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഈ കപ്പലിലെ ആഘോഷത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള വിന്റേജ് മിഡി ഡ്രസ്സിലും നീല നിറത്തിലുള്ള കോര്‍സെറ്റ് ഗൗണിലും അതിസുന്ദരിയായാണ് രാധിക ചടങ്ങില്‍ പങ്കെടുത്തത്. ബീച്ച് തീം വരുന്ന നീല നിറത്തിലുലുള്ള ഷര്‍ട്ടും ഡെനിം പാന്റും കറുപ്പ് നിറത്തിലുള്ള സ്യൂട്ടുമായിരുന്നു ആനന്ദിന്റെ ഔട്ട്ഫിറ്റുകള്‍.
ലോകത്തെ ഏറ്റവും മികച്ച ഫാഷന്‍ ഹൗസുകളില്‍ ഒന്നായ ക്രിസ്റ്റിയന്‍ ഡിയോറിന്റെ ശേഖരത്തില്‍ നിന്നുള്ളതാണ് വിന്റേജ് മിഡി ഡ്രസ്സ്. ഏകദേശം 3.20 ലക്ഷം രൂപയാണ് ഈ കോക്ക്‌ടെയ്ല്‍ വസ്ത്രത്തിന്റെ വില. ഇതിനൊപ്പം ആഡംബര ബ്രാന്‍ഡായ ഹേംസ് മിനി കെല്ലിയില്‍ നിന്നുള്ള ഇളം പിങ്ക് നിറത്തിലുള്ള ചെറിയ ബാഗും രാധികയുടെ കൈയിലുണ്ടായിരുന്നു. മുടിയില്‍ ഒരു പെപ്പി സ്‌കാര്‍ഫ് കൂടിയായതോടെ രാധികയുടെ ഗ്ലാംലുക്ക് പൂര്‍ണമായി.
ഒരു രാജകുമാരിയെപ്പോലെ സുന്ദരിയായാണ് നീല നിറത്തിലുള്ള ഗൗണില്‍ രാധിക പ്രത്യക്ഷപ്പെട്ടത്. സില്‍വര്‍ സ്വീക്വിന്‍ വര്‍ക്കുകളുള്ള ഈ ഗൗണിന് ഓഫ് ഷോള്‍ഡര്‍ നെക്ക്‌ലൈനാണ് നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം ആകാശ നീലയുടെ നിറത്തിലുള്ള കല്ല ്പതിപ്പിച്ച പെന്റന്റും വജ്രക്കമ്മലുകളും ധരിച്ചു. പോണിടെയ്ല്‍ ഹെയര്‍സ്‌റ്റൈലാണ് മുടിയില്‍ പരീക്ഷിച്ചത്.
ആഡംബര ബ്രാന്‍ഡായ വെര്‍സാച്ചയുടെ ശേഖരത്തില്‍ നിന്നുള്ളതാണ് ഈ ഗൗണ്‍. ജാംനഗറില്‍ നടന്ന പ്രീ വെഡ്ഡിങ് ആഘോഷത്തിലും വെര്‍സാച്ചയുടെ ഔട്ട്ഫിറ്റ് രാധിക ധരിച്ചിരുന്നു. ഡിസ്‌നി പ്രിന്‍സസിനെപ്പോലെയുണ്ടെന്നും എല്‍സയുടേയും സ്‌നൗ വൈറ്റിന്റെയും ലുക്കാണ് രാധികയ്ക്കുള്ളതെന്നും ആരാധകര്‍ പറയുന്നു.
Content Highlights: radhika merchants pre wedding outfits