ശ്രദ്ധയോടെ ചോക്‌ളേറ്റ് ഐസ്‌ക്രീം കഴിക്കുന്ന മാല്‍തി; ചിത്രം പങ്കുവെച്ച് പ്രിയങ്ക

സഹോദരന് സിദ്ധാര്‍ഥ് ചോപ്രയുടെ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് നടി പ്രിയങ്ക ചോപ്ര. തെന്നിന്ത്യന്‍ താരം നീലം ഉപാധ്യയെയാണ് സിദ്ധാര്‍ഥ് വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ദിവസം വിവാഹത്തിന് മുന്നോടിയായുള്ള റോക്ക ചടങ്ങുകള്‍ നടന്നിരുന്നു.
ഭര്‍ത്താവ് നിക്ക് ജൊനാസിനും മകള്‍ മാല്‍തി മേരി ചോപ്രയ്ക്കുമൊപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ഇന്ത്യയിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രം നീലം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകള്‍ മാല്‍തിയുടെ ഒരു മനോഹര ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രിയങ്ക.
മാല്‍തി ഐസ്‌ക്രീം നുണയുന്ന ചിത്രമാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ചോക്‌ളേറ്റ് ഐസ്‌ക്രീം താഴെപ്പോകാതെ വളരെ ശ്രദ്ധയോടെയാണ് മാല്‍തി കഴിക്കുന്നത്. പോണി ഹെയര്‍സ്‌റ്റൈലിനും പിങ്ക് ഫ്‌ളോറല്‍ ഔട്ട്ഫിറ്റിനുമൊപ്പം വൈറ്റ് ആന്റ് ബ്ലാക്ക് ഫാന്‍സി സണ്‍ഗ്ലാസ് കൂടി ധരിച്ച മാല്‍തി കൂടുതല്‍ സ്റ്റൈലിഷായിട്ടുണ്ട്.
Content Highlights: priyanka chopra shares glimpses of her little malti marie enjoying chocolate ice cream