'ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് രണ്ട് വയസ്'; മകളുടെ പിറന്നാള്‍ കളര്‍ഫുളാക്കി പ്രിയങ്കയും നിക്കും

നടിയെന്നതിലുപരി വ്യക്തിപ്രഭാവം കൊണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ കരിയര്‍ തുടങ്ങി ഹോളിവുഡ് വരെയെത്തിയ അവരുടെ ജൈത്രയാത്ര പ്രചോദനം നല്‍കുന്നതാണ്. 2018-ല്‍ ഗായകന്‍ നിക്ക് ജൊനാസിനെ വിവാഹം ചെയത പ്രിയങ്ക വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനേയും ജീവിതത്തിലേക്ക് വരവേറ്റിരുന്നു. മാള്‍ട്ടി മേരി എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്.
അതിനുശേഷം മകളുടെ വിശേഷങ്ങളെല്ലാം പ്രിയങ്കയും നിക്കും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മാള്‍ട്ടിയുടെ രണ്ടാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നിക്ക്. 'ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് രണ്ട് വയസ്' എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്. കളര്‍ഫുള്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് എല്ലാവരും പിറന്നാള്‍ പാര്‍ട്ടിക്കെത്തിയത്.
പിങ്ക് നിറത്തിലുള്ള ഹൈ നെക്ക് ടോപ്പും പാന്റും അണിഞ്ഞ് കൂളിങ് ഗ്ലാസും വെച്ച് നില്‍ക്കുന്ന മാള്‍ട്ടിയുടെ ചിത്രം ആരാധകരുടെ മനസും കവര്‍ന്നു. പിങ്ക് ഹൂഡിയായിരുന്നു നിക്കിന്റെ വേഷം. ഓറഞ്ച് ഹൂഡിയാണ് പ്രിയങ്ക ധരിച്ചത്. ലോസ് ഏഞ്ചല്‍സില്‍ നടന്ന ആഘോഷത്തില്‍ നിക്കിന്റേയും പ്രിയങ്കയുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
Content Highlights: priyanka chopra and nick jonas celebrate daughters second birthday