'ചെയ്യാന്‍ കഴിയാത്തതായി എന്തെങ്കിലുമുണ്ടോ?'; സാരിയില്‍ നൃത്തംചെയ്ത് പ്രാര്‍ഥനയും നക്ഷത്രയും

വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ prarthanaindrajith
വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ prarthanaindrajith

താരദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മക്കളായ പ്രാര്‍ഥനയുടേയും നക്ഷത്രയുടേയും ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. 'ഓണത്തിന് എന്റേയും നക്ഷത്രയുടേയും സ്‌പെഷ്യല്‍' എന്ന ക്യാപ്ഷനോടെ പ്രാര്‍ഥനയാണ് ഡാന്‍സ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

'പരം സുന്ദരി' എന്ന ചിത്രത്തിലെ 'പര്‍ദേസിയാ' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. സോനു നിഗവും കൃഷ്ണകലി സാഹയും ചേര്‍ന്ന് പാടിയ ഈ പാട്ടിന് സംഗീതം നല്‍കിയത് സച്ചിന്‍-ജിഗര്‍ കൂട്ടുകെട്ടാണ്. 

മോഡേണ്‍ വേഷത്തില്‍നിന്ന് സാരിയിലേക്കുള്ള ട്രാന്‍സിഷനായിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്. ഒട്ടേറെപ്പേര്‍ ഇരുവരേയും അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. ലൗ ഇമോജിയിട്ടാണ് പൂര്‍ണിമ മക്കള്‍ക്ക് പ്രോത്സാഹനം നല്‍കിയത്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി എന്തെങ്കിലുമുണ്ടോ എന്നാണ് പൂര്‍ണിമയുടെ സഹോദരിയുടെ ഭര്‍ത്താവും നടനുമായ നിഹാല്‍ പിള്ള കമന്റ് ചെയ്തത്. മെയ്‌വഴക്കം അദ്ഭുതപ്പെടുത്തിയെന്നായിരുന്നു ഒരു കമന്റ്. 

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഈ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഒന്നര ലക്ഷത്തോളം പേര്‍ ലൈക്കും ചെയ്തു.
 

Content Highlights: prarthana indrajith and nakshatra indrajith dance video