അയവും മുറുക്കവും; രൂക്ഷവിമര്‍ശനം വിളിച്ചുവരുത്തി നിയ ശര്‍മയുടെ പരസ്യം

സ്ത്രീകളുടെ ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള പരസ്യത്തിന്റെ പേരിൽ നടിയും മോഡലുമായ നിയ ശര്‍മയ്ക്ക് സാമൂഹികമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനവും പരിഹാസവും. യോനിയ്ക്ക് കൂടുതല്‍ മുറുക്കം ലഭിക്കാന്‍ ഉത്തമം എന്ന അവകാശവാദവുമായെത്തുന്ന ഒരു ഗുളികയുടെ പരസ്യമാണ് നിയ ശര്‍മയ്‌ക്കെതിരേ വ്യാപകവിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമായ വിവരം പ്രചരിപ്പിക്കുവെന്നാണ് നിയ നേരിടുന്ന വിമര്‍ശനം.
തിങ്കളാഴ്ചയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നിയ ശര്‍മ പരസ്യത്തിന്റെ വീഡിയോ പങ്കുവെച്ചത്. ''ചില സന്ദര്‍ഭങ്ങളില്‍ ജീവിതമെന്നത് പെര്‍ഫെക്ട് ഫിറ്റായത് കണ്ടെത്തുക എന്നതാണ്. നിങ്ങളുടെ ഏറ്റവും ഇഷ്ടമുള്ള വസ്ത്രമാകട്ടെ അല്ലെങ്കില്‍ അതിലും പ്രിയപ്പെട്ടതെന്തുമാകട്ടെ. നിങ്ങള്‍ക്കാവശ്യമുള്ളത് ഞങ്ങള്‍ എത്തിച്ചിരിക്കുകയാണ്. കൃത്യമായ മുറുക്കമുളളത് അനുഭവിച്ചറിയൂ...'' എന്ന കുറിപ്പോടെയാണ് നിയ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
അയഞ്ഞുകിടക്കുന്ന വസ്ത്രം, മുറുക്കമില്ലാത്ത അടപ്പോടുകൂടിയ കുപ്പി, ലേസ് അഴിഞ്ഞുകിടക്കുന്നതിനാല്‍ അയഞ്ഞുകിടക്കുന്ന ഷൂ തുടങ്ങിയവ കൊണ്ട് പ്രയാസപ്പെടുന്നതായാണ് നിയ അഭിനയിച്ചിരിക്കുന്ന പരസ്യവീഡിയോയില്‍. പിന്നീട് കാണുന്നത് കൃത്യമായ അളവിലുള്ള വസ്ത്രം ധരിച്ചെത്തുന്ന നിയയേയാണ്. 'ശരിയായ രീതിയില്‍ ചെയ്യൂ, പിഴവുപറ്റാതിരിക്കട്ടേ' എന്ന് കണ്ണിറുക്കി ദ്വയാര്‍ഥത്തോടെ നിയ പറയുന്നതും പരസ്യത്തിലുണ്ട്. ഗുളികയ്ക്ക് പാര്‍ശ്വഫലങ്ങളില്ലെന്നും നിരവധിപേര്‍ ഉപയോഗിച്ച് ഫലം ലഭിച്ചതാണെന്നും പരസ്യം അവകാശപ്പെടുന്നുണ്ട്.
പ്രേക്ഷകരോട് കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് നിയയുടെ ചില ആരാധകര്‍ കമന്റിലൂടെ നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റിധാരണാജനകമാണെന്നും ചിലര്‍ കുറിച്ചു. നിര്‍മ്മാതാക്കള്‍ക്ക് ലാഭത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും ഇത്തരത്തിലുള്ള പരസ്യങ്ങളുടെ സ്വാധീനം വലിയ അപകടത്തില്‍ എത്തിക്കുമെന്നും ഇത്തരം ചികിത്സ കൊണ്ട് പരസ്യത്തില്‍ പറയുന്ന ഫലം ലഭിക്കുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കമന്റുകളുണ്ട്. ഈ ടോക്‌സിക് കണ്ടന്റ് കാരണം നിയയെ അണ്‍ഫോളോ ചെയ്യുകയാണെന്നും ഒരാള്‍ കുറിച്ചു.
ലൈംഗികതയെ കുറിച്ചും ലൈംഗിക സ്വാതന്ത്ര്യത്തേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഇക്കാലത്ത് സാധാരണമായിക്കഴിഞ്ഞു. എന്നാല്‍ നിയയുടെ പോസ്റ്റ് വലിയ വിമര്‍ശനമാണ് ഉയ ര്‍ത്തിയിരിക്കുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും നിരവധി ആരാധകരെ നേടിയ താരമാണ് നിയ ശര്‍മ.
Content Highlights: Nia Sharma blasted for a vaginal tightening pill advertisement