36-ാം വാര്‍ഷികത്തില്‍ അവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നു; ലക്ഷ്യം ശരീഅത്ത് നിയമത്തെ മറികടക്കല്‍

ഇസ്മയിലും നെജുവും | Photo: Mathrubhumi
ഇസ്മയിലും നെജുവും | Photo: Mathrubhumi

കൊടുങ്ങല്ലൂര്‍: 36-ാം വിവാഹവാര്‍ഷികവേളയില്‍ നെജുവും ഭര്‍ത്താവ് ഇസ്മയിലും കൊടുങ്ങല്ലൂര്‍ രജിസ്ട്രാര്‍ ഓഫീസിലെത്തുന്നു, വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍. ഉപ്പയും ഉമ്മയും മക്കളും കൊച്ചുമക്കളും അതിന് സാക്ഷികളാകും. മനുഷ്യാവകാശദിനമായ ചൊവ്വാഴ്ചയാണ് ശരീഅത്ത് നിയമത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെ രജിസ്റ്റര്‍ വിവാഹം ചെയ്യുന്നത്. ഫോറം ഫോര്‍ ജെന്റര്‍ ഇക്വാലിറ്റി എമങ് മുസ്ലിംസ് സംസ്ഥാന കണ്‍വീനറാണ് നെജു.

ഇസ്ലാമികാചാരപ്രകാരമാണ് നെജുവിന്റെയും ഇസ്മയിലിന്റെയും വിവാഹം നടന്നത്. ബ്രിട്ടീഷുകാര്‍ 1937-ല്‍ ഉണ്ടാക്കിയ ഇന്ത്യന്‍ ശരീഅത്ത് ആക്ടിലെ നിയമങ്ങള്‍ അധികവും ഖുര്‍ആനിന് വിരുദ്ധമാണെന്നും മാനവികതയ്ക്കും നീതിക്കും നിരക്കാത്തതാണെന്നും അത് പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെജുവും ഇസ്മയിലും പറയുന്നു.

ഉച്ചയ്ക്ക് 2.30-ന് കൊടുങ്ങല്ലൂര്‍ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എസ്.എം.എ. വിവാഹം നിസ്സഹായരുടെ പ്രതിരോധം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. പി.കെ. പോക്കര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഖദീജ മുംതാസ് അധ്യക്ഷയാകും.

Content Highlights: neju and ismail register their marriage on the 36th anniversary due to conflict with sharia law