ബാലയ്യയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി സംയുക്ത; നടിയുടെ പെരുമാറ്റത്തെ പ്രശംസിച്ച് ആരാധകര്‍

ബാലയ്യയും സംയുക്തയും | Photo: instagram/ vega jewellers
ബാലയ്യയും സംയുക്തയും | Photo: instagram/ vega jewellers

തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി നടി സംയുക്ത. ഇരുവരും ചേര്‍ന്ന് ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പരിപാടി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് ഇരുവരും വീണ്ടും കണ്ടുമുട്ടുകയായിരുന്നു. പരസ്പരം കൈ കൊടുത്ത് പിരിഞ്ഞശേഷം ബാലയ്യ നടന്നുനീങ്ങി. ഇതിനിടയിലാണ് സംയുക്ത അദ്ദേഹത്തിന്റെ കാലില്‍ തൊട്ടത്. ശേഷം സംയുക്തയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന ബാലയ്യയേയും വീഡിയോയില്‍ കാണാം. 

ഈ വീഡിയോയ്ക്ക് താഴെ ബാലയ്യയുടെ ആരാധകര്‍ ഒരുപാട് പേര്‍ കമന്റ് ചെയ്തു. സംയുക്തയുടെ ബഹുമാനത്തോടെയുള്ള പെരുമാറ്റത്തെ പലരും പ്രശംസിച്ചു. 

തീവണ്ടി എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ സംയുക്ത നിലവില്‍ തെലുങ്കില്‍ സജീവമാണ്. അയ്യപ്പനും കോശിയും എന്ന മലയാളചിത്രത്തിന്റെ റീമേക്കായ ഭീംല നായക്-ലൂടെയാണ് തെലുങ്കിലെ അരങ്ങേറ്റം. പുറത്തിറങ്ങാനിരിക്കുന്ന അഖണ്ഡ-2 എന്ന ചിത്രത്തില്‍ ബാലയ്യയുടെ നായികയാണ് സംയുക്ത.
 

Content Highlights: nandamuri balakrishna aka balayya samyuktha menon blessing video