ഒപ്പനസംഘത്തില്‍ മണവാളനായി മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ.

കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയുടെ ഭാഗമായി നടന്ന കലാപരിപാടിയില്‍ അവതരിപ്പിച്ച ഒപ്പനയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. മണവാളനായപ്പോള്‍
കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയുടെ ഭാഗമായി നടന്ന കലാപരിപാടിയില്‍ അവതരിപ്പിച്ച ഒപ്പനയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. മണവാളനായപ്പോള്‍

പട്ടാമ്പി: കുടുംബശ്രീ ജില്ലാ മിഷൻ പട്ടാമ്പിയിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയുടെ കലാപരിപാടികൾ നടക്കുന്ന വേദിയിൽ ജനപ്രതിനിധികളുടെ ഒപ്പന നടക്കുകയാണ്. ഈ വേദിയിലേക്കാണ് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. കടന്നുവന്നത്. പിന്നെയൊന്നും നോക്കിയില്ല, ചിരിയോടെ മണവാളനായി ഒപ്പനസംഘത്തിന്റെ നടുവിൽ എം.എൽ.എ. ഇരുന്നു. പിന്നീട് ഒപ്പന കളിക്കാൻ കൂടി.

കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന വേദിയിലാണ് എം.എൽ.എ. ഒപ്പനസംഘത്തിൽ ചേർന്ന് കളിച്ചത്. സദസ്സിലിരുന്നവരും െകെയടികളോടെ വരവേറ്റു.

പട്ടാമ്പി നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ഓങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, മുതുതല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, വിളയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ എന്നിവരും നഗരസഭാ സ്ഥിരംസമിതിയംഗങ്ങളും പങ്കെടുത്തു.

Content Highlights: muhammed muhsin mla oppana