സിറാജിനെ കണ്ടതോടെ കരച്ചിലടക്കാനാകാതെ സനായ്; ആശ്വസിപ്പിച്ച് ഇന്ത്യൻ താരം

ഇതിഹാസ ഗായിക ആശാ ഭോസ്ലെയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. മുംബൈയിലെ ലോവർ പരേലിലെ വീട്ടിലെത്തിയാണ് സിറാജ് ആശാ ഭോസ്‌ലെയുടെ കൊച്ചുമകൾ സനായ് ഭോസ് ലെയെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആൾക്കൂട്ടത്തിനിടയിൽ സിറാജ് സനായിയെ തിരയുന്നതും സിറാജിനെ കണ്ടപ്പോൾ സനായി കരച്ചിലടക്കാൻ പാടുപെടുന്നതും വീഡിയോയിൽ കാണാം. നെഞ്ചിലേക്ക് തല ചായ്ച്ച സനായിയെ സിറാജ് ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
സിറാജും സനായിയും അടുത്ത സുഹൃത്തുക്കളാണ്. ജന്മദിന ആഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് ഇരുവരും ഒരുമിച്ച് കൂടാറുണ്ട്. പ്രണയത്തിലാണെന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് സനായ് രംഗത്തെത്തിയിരുന്നു. സഹോദരതുല്ല്യമായ ബന്ധമാണ് തങ്ങൾക്കിടയിലുള്ളതെന്നും കുടുംബമായിട്ടാണ് കരുതുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. രക്ഷാബന്ധൻ ദിനത്തിൽ സിറാജിന് രാഖി കെട്ടിക്കൊടുക്കുന്ന വീഡിയോയും സനായ് പങ്കുവെച്ചിരുന്നു.
ഈ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയാണ് സിറാജ് കളിക്കുന്നത്. ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും സിറാജ് അംഗമായിരുന്നു. ബോളിവുഡിൽ അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് സനായ്. 'ദി പ്രൈഡ് ഓഫ് ഭാരത്-ഛത്രപതി ശിവജി മഹാരാജ്' എന്ന ചിത്രത്തിലൂടെയാണ് സനായ്‌യുടെ അരങ്ങേറ്റം. ആശാ ഭോസ്‌ലയുടെ മകൻ ആനന്ദിന്റെ മകളാണ് സനായ്. അവർ അറിയപ്പെടുന്ന ഗായികയും നർത്തകിയും കൂടിയാണ്.
Content Highlights: Legendary singer Asha Bhosle passed away on April 12, 2026, at age 92., Cricketer Mohammed Siraj visited the residence to offer condolences.