വിവാഹമോചനം കൂടാൻ കാരണം മൊബൈൽ ഫോണെന്ന് ഹൈക്കോടതി ജഡ്ജി

ചെന്നൈ: വിവാഹമോചനക്കേസുകൾ കൂടാൻ കാരണം മൊബൈൽ ഫോൺ ഉപയോഗമാണെന്ന് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. പുതിയ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് വ്യക്തിബന്ധങ്ങളിൽ വിള്ളൽ വീഴാൻ കാരണമാകുന്നുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി.യിൽ ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ സാങ്കേതികവിദ്യ സൗകര്യങ്ങൾ കൊണ്ടുവന്നെങ്കിലും അവയുടെ ദുരുപയോഗം ബന്ധങ്ങൾ തകരാൻ കാരണമാകുന്നുണ്ട്. അടുത്തകാലത്ത് വിവാഹമോചനക്കേസുകൾ പെരുകുന്നതിന് മൊബൈൽ ഫോണുകൾ കാരണമായിട്ടുണ്ടെന്ന് അഭിഭാഷകനെന്ന നിലയിലും ജഡ്ജി എന്ന നിലയിലുമുള്ള വർഷങ്ങളുടെ അനുഭവത്തിൽനിന്ന് പറയാനാവും. വിവാഹജീവിതത്തിൽ താളപ്പിഴകൾ ഒഴിവാക്കുന്നതിന് ആരോഗ്യകരമായ ആശയവിനിമയവും സുതാര്യതയും ഉറപ്പുവരുത്തണം -ജസ്റ്റിസ് സ്വാമിനാഥൻ പറഞ്ഞു.
Content Highlights: Madras High Court Justice G.R. Swaminathan stated that the excessive use of mobile phones and dependency on new technology are significant contributors to the rising number of divorce cases in modern relationships.