ട്രാക്കിന് അരികിലൂടെ ഓടി സമ്മാനം നേടി അന്‍ഷഫ്; അഭിനന്ദിച്ച് മന്ത്രി

വീഡിയോയില്‍ നിന്നുള്ള രംഗം | Photo: facebook/ v sivankutty
വീഡിയോയില്‍ നിന്നുള്ള രംഗം | Photo: facebook/ v sivankutty

മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അന്‍ഷഫിന്റെ വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. ഭിന്നശേഷിക്കാരനായ അന്‍ഷഫ് സ്‌കൂള്‍ കായികമേളയില്‍ ഓടി വിജയിച്ചതിന്റെ സന്തോഷമാണ് വിദ്യാഭ്യാസ മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. 

സ്‌കൂള്‍ കായികമേളയില്‍ ഓട്ടമത്സരങ്ങള്‍ നടക്കുമ്പോള്‍ ട്രാക്കിന് അരികിലൂടെ ആവേശത്തോടെ ഓടുന്ന അന്‍ഷഫിനെ അധ്യാപകര്‍ ശ്രദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് അവനും ട്രാക്കിലൂടെ ഓടാന്‍ അവസരം ഒരുക്കി. വിക്ടറി സ്റ്റാന്റില്‍ നിര്‍ത്തി സമ്മാനം നല്‍കുകയും ചെയ്തു.

എല്ലാവര്‍ക്കുമുള്ളതാണ് ഈ ലോകമെന്നും കുഞ്ഞുങ്ങള്‍ മുന്നേറുകയെന്നും പോസ്റ്റില്‍ മന്ത്രി പറയുന്നു. അന്‍ഷഫ് ഓടുന്ന വീഡിയോയും മന്ത്രി പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. 

മലപ്പുറം ജില്ലയിലെ പന്തല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന വിദ്യാർഥിയായ അൻഷഫിനെ പരിചയപ്പെടുക. കഴിഞ്ഞ ദിവസം സ്കൂൾ കായികമേളയിൽ ഓട്ടമത്സരങ്ങൾ നടക്കുമ്പോൾ ട്രാക്കിന് അരികിലൂടെ ഓടുന്ന അൻഷിഫിനെ ശ്രദ്ധിച്ച അധ്യാപകർ ട്രാക്കിലൂടെ ഓടാൻ അവസരം നൽകുകയായിരുന്നു. വിക്ടറി സ്റ്റാൻഡിൽ അൻഷിഫിന് സമ്മാനദാനവും നടത്തി. ആ മുഖത്ത് വിരിഞ്ഞ സന്തോഷം ഈ വിഡിയോയിൽ വ്യക്തമാണ്. കുഞ്ഞുങ്ങളെ മുന്നേറുക. എല്ലാവർക്കും ഉള്ളതാണ് ഈ ലോകം. അൻഷിഫിന് അഭിനന്ദനങ്ങൾ ❤️

Posted by V Sivankutty on Monday, November 7, 2022


 

Content Highlights: minister v sivankutty social media post about anshaf