'അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാൾ ഒട്ടും താഴെയല്ല പുരുഷൻ', വനിതാദിന പോസ്റ്റുമായി മിൽമ

വനിതാ ദിനത്തിൽ ചർച്ചയായി മിൽമയുടെ സാമൂഹികമാധ്യമ പോസ്റ്റ്. 'വിമൻസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല. കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷൻമാർക്കും വേണം. ഹാപ്പി വിമൻസ് ഡേ'. മിൽമയുടെ കാർഡിൽ പറയുന്നു. 'അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാൾ ഒട്ടും താഴെയല്ല പുരുഷൻ' എന്ന കുറിപ്പോടെയാണ് മിൽമയുടെ പോസ്റ്റ്.
"വനിതാ ദിനത്തിനായി നിങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കാം" എന്ന കുറിപ്പോടെ മിൽമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. അമ്മയ്ക്കും ഭാര്യയ്ക്കും മാത്രമല്ല ബേസിക് ലൈഫ് സ്കിൽസ് എല്ലാവർക്കും ആവശ്യമാണെന്ന ആശയം പങ്കുവെക്കുന്ന വീഡിയോയും മില്‍മയുടെ ഇന്‍സ്റ്റഗ്രാം പേജിലുണ്ട്.
Content Highlights: milma viral post on women's day