ഒളിച്ചോടിയെന്ന പ്രചാരണങ്ങൾക്കിടെ അച്ഛന്റെ വീട്ടിലെന്ന് മേഘ നായർ; റീലുമായി അഖിൽ എൻആർഡിയും

സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾക്കൊടുവിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇൻഫ്‌ളുവൻസർ മേഘ നായർ. ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയി എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ സൈബർ ഇടങ്ങളിൽ ശക്തമായ പശ്ചാത്തലത്തിലാണ് മേഘയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്.
'ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ' എന്ന അടിക്കുറിപ്പോടെയാണ് മേഘ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താൻ എവിടെയാണെന്നും ആരുടെ കൂടെയാണെന്നുമുള്ള പ്രചാരണങ്ങൾക്ക് ഇനി വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്. പോസ്റ്റിന് താഴെ മേഘയെ അനുകൂലിച്ചും വിമർശിച്ചും നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്. നിലവിൽ അഖിലുമായുള്ള ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ചോ, മറ്റ് ആരോപണങ്ങളെക്കുറിച്ചോ മേഘ സംസാരച്ചിട്ടില്ല.
അതേസമയം, ഈ വിവാദ അന്തരീക്ഷത്തിനിടയിലും പുതിയൊരു റീലുമായി അഖിൽ എൻആർഡി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരു ഗൃഹപ്രവേശന ചടങ്ങിലേക്ക് ക്ഷണിക്കാനെത്തുന്ന സുഹൃത്തിനോട് 'വരുമ്പോൾ ക്യാമറ കൂടി കൊണ്ടുവരണം' എന്ന് പറയുന്ന റീലാണ് അഖിൽ ചെയ്തിരിക്കുന്നത്. ചിരിച്ചേ ചിരിച്ചേ എന്ന അടിക്കുറുപ്പോടെയാണ് റീല് പങ്കുവച്ചിരിക്കുന്നത്. സൗഹൃദത്തേക്കാൾ വ്യക്തികൾക്ക് ക്യാമറയോടും ക്യാമറക്കണ്ണുകളോടുമുള്ള താത്പര്യത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച ഈ റീൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി.
ഏറെ ആരാധകരുള്ള അഖിലിന്റെയും മേഘയുടെയും വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വൈകാതെ മേഘ അഖിലിനെ വിട്ട് മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതായി വാർത്ത വന്നത്.
Content Highlights: Influencer Megha Nair addresses fake elopement rumors by sharing photos from her father's house in Chengannur., Akhil NRD stays active on social media, releasing a satirical viral reel about cameras and social media attention., The couple remains tight-lipped about the current status of their relationship amidst massive public debate.