വൈകിയാഘോഷിച്ച പിറന്നാളിന് കുഞ്ഞാറ്റയ്ക്ക് കിട്ടിയ സര്‍പ്രൈസ്; സന്തോഷം പങ്കുവെച്ച് മനോജ് കെ. ജയന്‍

വരുണ്‍ ധവാനൊപ്പം തേജലക്ഷ്മി | Photo: instagram/ mkt_999
വരുണ്‍ ധവാനൊപ്പം തേജലക്ഷ്മി | Photo: instagram/ mkt_999

ബോളിവുഡ് താരം വരുണ്‍ ധവാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോജ് കെ. ജയന്റേയും ഉര്‍വശിയുടേയും മകള്‍ തേജാലക്ഷ്മി. പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയപ്പോഴാണ് തേജാലക്ഷ്മി വരുണ്‍ ധവാനെ കണ്ടുമുട്ടിയത്. ബോളിവുഡ് താരത്തിനൊപ്പം എടുത്ത സെല്‍ഫിയും തേജാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

'എന്റെ ജന്മദിനം വൈകി ആഘോഷിക്കാനിടയായതില്‍ ദൈവത്തിന് നന്ദി. ഇതുവരെ ലഭിച്ചതില്‍വെച്ച് ഏറ്റവും വലിയ ജന്മദിനസമ്മാനം. ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.'-ചിത്രത്തിനൊപ്പം തേജാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

മനോജ് കെ. ജയനും മകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിറന്നാള്‍ വൈകി ആഘോഷിക്കാന്‍ കുഞ്ഞാറ്റ തീരുമാനിച്ചപ്പോള്‍ അവള്‍ക്ക് ഒരു ബോളിവുഡ് താരത്തില്‍ നിന്ന് അപ്രതീക്ഷിത ജന്മദിനാശംസ ലഭിച്ചു, ചിത്രത്തിനൊപ്പം മനോജ് കെ. ജയന്‍ കുറിച്ചു. 

ലണ്ടനിലാണ് തേജാലക്ഷ്മി പഠിക്കുന്നത്. ഇപ്പോള്‍ അവധിയായതിനാല്‍ നാട്ടിലെത്തിയതാണ് താരപുത്രി. നേരത്തെ തേജലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

Content Highlights: manoj k jayan daughter kunjatta met bollywood actor varun dhawan