ജോലിക്ക് ശേഷം മെട്രോയില്‍ തൂങ്ങിപ്പിടിച്ചുള്ള യാത്ര മടുത്തു; വീട്ടില്‍ നിന്ന്‌ സോഫയുമായെത്തി യുവാവ്

സോഫയുമായി യുവാവ് മെട്രോയില്‍ | Photo: facebook/ Malaysia Sin Chew Daily
സോഫയുമായി യുവാവ് മെട്രോയില്‍ | Photo: facebook/ Malaysia Sin Chew Daily

ദിവസവും കിലോമീറ്ററുകളോളം യാത്ര ചെയ്ത് ജോലി സ്ഥലത്ത് എത്തുന്നവരുണ്ട്. എട്ടു മണിക്കൂറോളം നീണ്ട ജോലിക്ക് ശേഷം തിരിച്ച് വീട്ടിലേക്കുള്ള യാത്രയാകും ഏറ്റവും ബുദ്ധിമുട്ട്. ജോലി ചെയ്ത ക്ഷീണത്തിനൊപ്പം യാത്രയുടെ ക്ഷീണവും ഇവര്‍ക്കുണ്ടാകും. എന്നാല്‍ ആ യാത്രയില്‍ സീറ്റ് കൂടി ലഭിക്കാതിരുന്നാല്‍ എങ്ങനെയുണ്ടാകും? അത് ഓര്‍ക്കാന്‍ കൂടി വയ്യ. 

അത്തരത്തില്‍ ദിവസവും നിന്ന് യാത്ര ചെയ്യേണ്ടി വരുന്ന ചൈനയില്‍ നിന്നുള്ള ഒരു യുവാവ് അവസാനം അതിനൊരു പരിഹാരം കണ്ടെത്തി. ഒരു ദിവസം വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കൂടെ ഒരു സോഫയുമെടുത്തു. ഈ സോഫയുമായി യുവാവ് മെട്രോയില്‍ കയറുന്നതും സോഫയില്‍ ഇരിക്കുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. 

മെട്രോ സ്റ്റാഫ് അംഗങ്ങളുടെ അനുമതിയോടെയാണ് സോഫ പ്ലാറ്റ്‌ഫോമിലും ട്രെയ്‌നിനുള്ളിലും കയറ്റിയതെന്നും മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും യുവാവ് പറയുന്നു. ഒരു ഡിസൈനറെ നേരില്‍ കണ്ടാണ് ഭാരക്കുറവുള്ള ഈ സോഫ ഉണ്ടാക്കിയത്. ബാഗുപോലെ ഇത് പിന്നില്‍ തൂക്കിയിടാനാകുമെന്നും യുവാവ് പറയുന്നു.
 

Content Highlights: man fed up with not getting seat on metro train carries sofa around to sit on