66 കാരി മഡോണയ്ക്ക് 28-കാരന്‍ കാമുകന്‍?; അഭ്യൂഹം ബലപ്പെടുത്തി താരത്തിന്റെ പുതിയ ചിത്രങ്ങള്‍

ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം ബലപ്പെടുത്തി അകീം മോറിസിനൊപ്പം വീണ്ടും പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ട് പോപ് ഗായിക മഡോണ. ന്യൂയോര്‍ക് നഗരത്തില്‍ അകീം മോറിസിനൊപ്പം നടക്കാനിറങ്ങിയ മഡോണയുടെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നു.
ഓവര്‍സൈസ്ഡ് ജാക്കറ്റും സ്‌കാര്‍ഫുമാണ് 66-കാരിയായ മഡോണ ധരിച്ചിരിക്കുന്നത്. ഹൂഡഡ് സ്വെറ്റ് ഷര്‍ട്ടും കോട്ടുമാണ് അകീമിന്റെ വേഷം. 28-കാരനുമായ അകീമുമായി മഡോണ പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു.
കഴിഞ്ഞ ജുലായില്‍ മഡോണ പങ്കുവെച്ച ചിത്രമാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. ഓഗസ്റ്റില്‍ പങ്കുവെച്ച ചിത്രം വീണ്ടും അഭ്യൂഹം ബലപ്പെടുത്തി. മഡോണയ്ക്കുപിന്നില്‍ ചെറുചിരിയുമായി ഇരിക്കുന്ന അകീമിന്റെ ചിത്രമായിരുന്നു അന്ന് പങ്കുവെച്ചത്.
മഡോണയുടെ 66-ാം പിറന്നാള്‍ ആഘോഷചിത്രങ്ങളിലും മോറിസ് ഉണ്ടായിരുന്നു. സെപ്റ്റംബറിലും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. 38-ാം വയസ്സില്‍ ആദ്യമായി അമ്മയായ മഡോണയ്ക്ക് ആറുമക്കളാണുള്ളത്.
Content Highlights: Madonna and her rumored boyfriend were seen together in NYC