ജീവിതത്തിന്റെ 'ലോക്ഡൗണ്‍' കടന്ന് ശാരദ ജോലിയിലേക്ക്

ജീവിതത്തിന്റെ പുതുവഴിയിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ശാരദയുടെ മുഖത്ത് ചെറുതല്ലാത്തൊരു പരിഭ്രമം നിഴലിച്ചു. 'പേടിക്കേണ്ട, ഞങ്ങളെല്ലാം കൂടെയുണ്ട്' എന്നുപറഞ്ഞ് ഹോര്‍ട്ടികോര്‍പ്പ് എം.ഡി. ജെ. സജീവും ജീവനക്കാരും അരികിലെത്തിയതോടെ, പരിഭ്രമം പുഞ്ചിരിക്ക് വഴിമാറി. എല്ലാവരോടും കൈകൂപ്പി ശാരദ പറഞ്ഞു- ''ഏറെ നന്ദി.''
ജീവിതദുരിതങ്ങളുടെ ലോക്ഡൗണിലായിപ്പോയ ശാരദ വെള്ളിയാഴ്ച രാവിലെയാണ് ഹോര്‍ട്ടി കോര്‍പ്പ് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്. മാതൃഭൂമി വാര്‍ത്ത കണ്ട് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇടപെട്ടാണ് ശാരദയ്ക്ക് ജോലി ശരിയാക്കിയത്.
Read More: ആളില്ലാ നിരത്തുകളില്‍ ഇനി കാലില്ലാതെ നിരങ്ങേണ്ട, ശാരദയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും
Read More: ജീവിതം എന്നേ ‘ലോക്ഡൗണി’ൽ... വഴി തെളിയാതെ ശാരദ
കതൃക്കടവിലെ ഒറ്റമുറി വാടകവീട്ടില്നിന്നിറങ്ങുമ്പോള് ശാരദയുടെ മുന്നില്‍ കാറുമായി സി.പി.ഐ. ലോക്കല്‍ സെക്രട്ടറി കെ.പി.ആല്‍ബര്‍ട്ടും മഹിളാസംഘം ലോക്കല്‍ സെക്രട്ടറി സജിത ദിലീപും റെഡിയായിരുന്നു. ഭര്‍ത്താവ് വിജയിന്റെ കാലുകളില്‍ വന്ദിച്ച് കാറിലേക്കു കയറി. ഒപ്പം ചക്രവണ്ടിയും എടുത്തുവെച്ചു.
പത്തുമണിയോടെ ഹോര്‍ട്ടികോര്‍പ്പ് ഓഫീസിലെത്തി. ജീവനക്കാരില്‍ പലരും പുറത്തേക്കിറങ്ങി വന്ന് ശാരദയെ സ്വീകരിച്ചു. ഇരുകാലുകളും തളര്‍ന്ന ശാരദയ്ക്ക് ബില്ലിങ് സെക്ഷനിലാണ് ജോലി നല്‍കുന്നതെന്ന് എം.ഡി. സജീവ് പറഞ്ഞു.
Content Highlights: Lottery agent woman Sarada got job, Mathrubhumi news impact
Content Highlights: