പുതിയ നിപ്പിള്‍ ബ്രാ അവതരിപ്പിച്ച് കിം കര്‍ദാഷിയാന്‍; അഭിനന്ദിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ

നിപ്പിള്‍ ബ്രാ ധരിച്ച് കിം കര്‍ദാഷിയാന്‍ | Photo: instagram/ Kim Kardashian
നിപ്പിള്‍ ബ്രാ ധരിച്ച് കിം കര്‍ദാഷിയാന്‍ | Photo: instagram/ Kim Kardashian

നിപ്പിള്‍ കവര്‍ ഇന്ന് മിക്ക സ്ത്രീകളും ഉപയോഗിക്കാറുണ്ട്. വസ്ത്രത്തിന്റെ ആകൃതിക്ക് അനുസരിച്ച് പുറത്തേക്ക് കാണുന്ന നിപ്പിളുകളെ മറയ്ക്കാനാണ് സാധാരണയായി നിപ്പിള്‍ കവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി നിപ്പിള്‍ ബ്രാ അവതരിപ്പിച്ചിരിക്കുകയാണ് ടെലിവിഷന്‍ താരവും മോഡലുമായ കിം കര്‍ദാഷിയാന്‍. 

നിപ്പിളിന്റെ ആകൃതി വ്യക്തമായി കാണാവുന്ന തരത്തിലാണ് ഈ ബ്രാ ഡിസൈന്‍ ചെയ്തിരിക്കുന്നത്. തന്റെ ബ്രാന്‍ഡായ സ്‌കിംസിലൂടെയാണ് താരം പുതിയ ഉത്പന്നം പരിചയപ്പെടുത്തിയത്. ഏകദേശം 5200 ഇന്ത്യന്‍ രൂപയാണ് ഈ ബ്രായുടെ വില.
 
ഇതിന്റെ വീഡിയോ കര്‍ദാഷിയാന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേര്‍ പുതിയ ഉത്പന്നത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും കമന്റ് ചെയ്തിട്ടുണ്ട്. 'സ്തനാര്‍ബുദം അതിജീവിച്ച വ്യക്തിയാണ് ഞാന്‍, ഇങ്ങനെയൊരു ബ്രാ ഡിസൈന്‍ ചെയ്തതിന് ഒരുപാട് നന്ദി' എന്നായിരുന്നു ഒരു പെണ്‍കുട്ടിയുടെ കമന്റ്. 

മുലയൂട്ടുന്ന അമ്മമാരുടെ നിപ്പിളിന്റെ ആകൃതി നഷ്ടപ്പെടുമെന്നും അങ്ങനെയുള്ളവര്‍ക്ക് ഈ ബ്രാ ഉപകാരമാണെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. 'ഇതൊരു തമാശയാണെന്നാണ് കരുതിയത്' എന്നായിരുന്നു മറ്റൊരു കമന്റ്. 

Content Highlights: kim kardashian introduces a new nipple bra