പൊന്നോമനയുടെ ആദ്യ ചിത്രം പങ്കുവെച്ച് കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും; കുഞ്ഞിന്റെ പേരും പുറത്ത്

#Lifestyle Desk
കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും | Photo: instagram
കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും | Photo: instagram

ഇക്കഴിഞ്ഞ ജൂലായിലാണ് ബോളിവുഡിലെ താരദമ്പതിമാരായ കിയാര അദ്വാനിക്കും സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ താരങ്ങള്‍ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ ആദ്യ ചിത്രവും പേരും പുറത്തുവിട്ടിരിക്കുകയാണ് ഇരുവരും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും തങ്ങളുടെ പൊന്നോമനയുടെ ചിത്രം പങ്കുവെച്ചത്.

Also Read: നിറവയറുമായി കിയാര, പിന്തുടര്‍ന്ന് പാപ്പരാസികൾ, മര്യാദ വേണമെന്ന് സിദ്ധാർഥ് മൽഹോത്ര | വീഡിയോ

'ഞങ്ങളുടെ പ്രാര്‍ഥനകളില്‍ നിന്ന് ഞങ്ങളുടെ കൈകളിലേക്ക്. ഞങ്ങള്‍ക്ക് ലഭിച്ച ദിവ്യാനുഗ്രഹം. ഞങ്ങളുടെ രാജകുമാരി.' -ഇതാണ് ചിത്രത്തിനൊപ്പം കിയാരയും സിദ്ധാര്‍ഥയും കുറിച്ചത്. ഇതിനൊപ്പം കുഞ്ഞിന്റെ പേരും ഇരുവരും ചേര്‍ത്തിരുന്നു. സരായ മല്‍ഹോത്ര എന്നാണ് കുഞ്ഞിന്റെ പേര്. ഇംഗ്ലീഷിലും ഹിന്ദിയിലും പേര് പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. നിരവധി പേരാണ് സരായയ്ക്കും കിയാരയ്ക്കും സിദ്ധാര്‍ഥിനും ആശംസകള്‍ നേര്‍ന്ന് കമന്റുകളിട്ടത്.

Don’t Miss: നിറവയറുമായി കിയാര, സ്റ്റൈലിഷായി ഷാരൂഖ് ഖാൻ; മെറ്റ് ഗാലയിൽ തിളങ്ങി ഇന്ത്യൻ സെലിബ്രിറ്റികൾ

ബേബി സരായയുടെ കുഞ്ഞിക്കാലുകളാണ് ചിത്രത്തിലുള്ളത്. കിയാരയുടേയും സിദ്ധാര്‍ഥിന്റേയും കൈകളിലാണ് സോക്‌സ് ധരിച്ച കുഞ്ഞിക്കാലുകളുള്ളത്. ഹീബ്രൂ ഭാഷയില്‍ സരായ എന്ന പേരിന് രാജകുമാരി എന്നാണ് അര്‍ഥമെന്നാണ് ചില വെബ്‌സൈറ്റുകള്‍ പറയുന്നത്. സിദ്ധാര്‍ഥും കിയാരയും തങ്ങളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് കുഞ്ഞിന് പേരിട്ടതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫെബ്രുവരിയിലാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വിശേഷം കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും അറിയിച്ചത്. ഗര്‍ഭിണിയായ കിയാര പിന്നീട് നിറവയറുമായി മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പെറ്റില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടു. നേരത്തേ ഓഗസ്റ്റിലാണ് കുഞ്ഞെത്തുക എന്നാണ് കരുതിയിരുന്നത്. എന്നാല്‍ കുഞ്ഞതിഥി പ്രതീക്ഷിച്ചതിലും നേരത്തേ എത്തുകയായിരുന്നു. മുംബൈയിലെ ഗിര്‍ഗാവിലുള്ള എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു പ്രസവം.

Also Read: പ്രതീക്ഷിച്ചതിലും നേരത്തേയെത്തി പൊന്നോമന; കിയാര അദ്വാനിക്കും സിദ്ധാർഥിനും പെണ്‍കുഞ്ഞ് പിറന്നു

2023 ഫെബ്രുവരിയിലാണ് കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസിലായിരുന്നു വിവാഹം. ഇതിന് ശേഷം മുംബൈയില്‍ ബോളിവുഡ് താരങ്ങള്‍ക്കായി വിരുന്നുണ്ടായിരുന്നു.

Content Highlights: 'Our Princess, Saraayah Malhotra': Kiara Advani and Sidharth Malhotra Share Daughter's First Photo and Name on Instagram